കൽപ്പറ്റ: സംസ്ഥാന ബഡ്ജറ്റിൽ ജീവനക്കാരെ പാടേ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
കുടിശ്ശികയായ പതിനഞ്ച് ശതമാനം ക്ഷാമബത്ത, മരവിപ്പിച്ച ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശ്ശിക, എൻ.പി.എസ് പിൻവലിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബഡ്ജറ്റിലൂടെ ഉണ്ടാകുമെന്ന് പ്രചരിപ്പിച്ച് നടന്ന ഇടതുസംഘടനകൾ ഇളിഭ്യരായി തീർന്നിരിക്കുകയാണ്. ഇരുട്ടടി പോലെ വിലക്കയറ്റം അടിച്ചേല്പിച്ച ബഡ്ജറ്റ് പൊതുസമൂഹത്തെ ഒന്നാകെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. സാധാരണക്കാരനെ വെല്ലുവിളിച്ച് ജനദ്രോഹ ബഡ്ജറ്റ് അവതരിപ്പിച്ച സർക്കാരിനെതിരെ സമസ്ത മേഖലകളിൽ നിന്നും വലിയ എതിർപ്പാണ് ഉയർന്നിരിക്കുന്നത്.
ജില്ലാ ട്രഷറർ കെ.ടി.ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എൻ.ജെ ഷിബു, ഇ.എസ്.ബെന്നി, ജില്ലാ ഭാരവാഹികളായ സി.ജി.ഷിബു, സി.കെ.ജിതേഷ്, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, എം.എ.ബൈജു, പി.ജെ.ഷിജു, എം.വി.സതീഷ്, എം.നസീമ, ഇ.വി.ജയൻ, എ.സുഭാഷ്, വി.ജി.ജഗദൻ, റോബിൻസൺ ദേവസ്സി, പി.റീന തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.ജി.പ്രശോഭ്, പി.സെൽജി, കെ.സി.ജിനി, എ.എൻ.റഹ്മത്തുള്ള, കെ.ശ്രീജിത്ത്കുമാർ, സെന്തിൽകുമാർ, മിഥുൻ മുരളി, കെ.സി.എൽസി തുടങ്ങിയവർ നേതൃത്വം നൽകി