മാനന്തവാടി : പദ്മശ്രീ ലഭിച്ച ചെറുവയൽ രാമനെ മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി അദ്ദേഹത്തിൻ്റെ സ്വവസതിയിൽ ചെന്ന് ആദരിച്ചു. നിരവധി നെൽവിത്തുകളുടെ പ്രചാരകനും, സൂക്ഷിപ്പുകാരനും, സംരക്ഷകനുമാണ് അദ്ദേഹം. അപൂർവവും, അന്യം നിന്നു പോയതുമായ നെൽവിത്തുകളെ സംരക്ഷിക്കുകയെന്ന ചരിത്ര ദൗത്യം ഏറ്റെടുത്തിരിക്കുന്ന ചെറു വയൽരാമൻ നാടിന് മാതൃകയാണെന്ന് അദ്ദേഹത്തെ ആദരിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് പറഞ്ഞു.
അഡ്വ.ഗ്ലാഡീസ് ചെറിയാൻ, മാർഗരറ്റ് തോമസ്, ആശ ഐപ്പ്, ജെൻസി ബിനോയി എന്നിവർ പങ്കെടുത്തു.

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്
താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.