വെള്ളമുണ്ട 8/4: കേന്ദ്ര കേരള ഗവൺമെൻ്റുകളുടെ ജനവിരുദ്ധ, കോർപറേറ്റ് പ്രീണന ബജറ്റുകൾക്ക് എതിരെ എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വെള്ളമുണ്ട 8/4 ൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുനീർ പി, മുസ്തഫ കെ എന്നിവർ നേതൃത്വം നൽകി.
ബജറ്റ് രാജ വാഴ്ചയെ ഓർമിപ്പിക്കുന്നതും തികഞ്ഞ പകൽ കൊള്ളയും ആണെന്നും രാജ്യത്തിൻ്റെ നട്ടെല്ല് ഒടിക്കുന്നതും വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളി വിടുമെന്നും എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി.