ബിഗ് ബി ആശുപത്രിവിട്ടു; അമിതാഭ് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായി.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മുംബൈ നാനവതി ആശുപത്രിയില്‍ ച്രികിത്സയിലായിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന് രോഗമുക്തി നേടി. പരിശോധനഫലം നെഗറ്റീവായത് മകന്‍ അഭിഷേത് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അഭിഷേക് ബച്ചന് കൊവിഡ് രോഗം ഭേദമായിട്ടില്ല. ഇദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. ഈ ജൂലൈ 11നാണ് അമിതാഭ് ബച്ചനെയും മകന്‍ അഭിഷേക് ബച്ചനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗമുക്തി നേടിയതോടെ അമിതാഭ് ബച്ചന്‍ ഇനി വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.

ആശുപത്രിയില്‍ നിന്ന് വിട്ടതിന് പിന്നാലെ ട്വീറ്റുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തി. സര്‍വശക്തന്റെ കൃപ, ബാബുജിയുടെ അനുഗ്രഹങ്ങള്‍. പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ത്ഥന. നാനവതി ആശുപത്രിയിലെ മികച്ച ചികിത്സ ഇതെല്ലാമാണ് ഈ ഒരു ദിവസം യാഥാര്‍ത്ഥ്യമാക്കിയത്- ട്വീറ്റില്‍ അമിതാഭ് ബച്ചന്‍ കുറിച്ചു.

നേരത്തെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് മുക്തി നേടിയിരുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രി വിട്ടിരുന്നു. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രോഗമുക്തി നേടി ആശുപത്രി വിട്ടത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അമിതാഭ് ബച്ചനായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് അഭിഷേക് ബച്ചനും ഐശ്വര്യറായിക്കും ആരാധ്യക്കും കൊവിഡ്സ്ഥി രീകരിക്കുകയായിരുന്നു.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു . യൂണിറ്റിലെ 50 വിദ്യാർത്ഥികൾക്കുള്ള യൂണിഫോമാണ് വിതരണം ചെയ്തത് . പ്രിൻസിപ്പൽ

ഇൻസ്റ്റഗ്രാമിൽ പ്രായം കള്ളം പറയുന്നവർ സൂക്ഷിക്കുക! എഐ വച്ച് കുടുക്കാൻ മെറ്റ

വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.