അടുത്ത ലോകകപ്പിൽ ഉണ്ടാവുമോ?..മെസ്സിയുടെ മറുപടി ഇങ്ങനെ…

ലോകകപ്പ് നേട്ടത്തിന് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ അടുത്ത കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് അടുത്തിടെ ലിയോണല്‍ മെസി വ്യക്തമാക്കിയിരുന്നു. ലോകകപ്പ് നേട്ടത്തിന് ശേഷം ആ ജേഴ്‌സിയില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മെസി പറഞ്ഞു. 2024ല്‍ അമേരിക്കയിലാണ് കോപ്പ അമേരിക്ക നടക്കുന്നത്. 16 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും.

എന്നാല്‍ 2026ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് മെസി വ്യക്തമാക്കി. മെസിയുടെ വാക്കുകൾ ഇങ്ങനെ.. ”2026 ലോകകപ്പില്‍ ഞാന്‍ കളിക്കുമോ എന്നെനിക്ക് ഉറപ്പില്ല. അടുത്ത ലോകകപ്പില്‍ കളിക്കാന്‍ തന്റെ പ്രായം അനുവദിക്കുമോ എന്നറിയില്ല. ഫുട്‌ബോള്‍ ഞാന്‍ ആസ്വദിക്കുന്നു. ഫുട്‌ബോള്‍ കളിക്കാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഫിറ്റ്‌നെസ് അനുവദിക്കുന്നത് വരെ അതങ്ങനെതന്നെ തുടരും. അടുത്ത ലോകകപ്പിലേക്ക് ഇനിയും ഏറെ ദൂരമുണ്ട്. അതുകൊണ്ട് കളിക്കുമോ എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല.” മെസി പറഞ്ഞു.

അതേസമയം, അര്‍ജന്റീനയുടെ കോച്ചായി ലിയോണല്‍ സ്‌കലോണി തുടരണമെന്നും മെസി പറഞ്ഞു. സ്‌കലോണി പരിശീലകനായി തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പരിശീലക സ്ഥാനത്ത് തുടരുകയാണ് വേണ്ടതെന്നും മെസി വ്യക്തമാക്കി.

2014 ലോകകപ്പ് തോല്‍വിയെ കുറിച്ച് ചോദിച്ചപ്പോള്‍, ഫൈനലിലെ തോല്‍വിയെ കുറിച്ച് സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നായിരുന്നു മെസിയുടെ മറുപടി. പിഎസ്ജിയില്‍ സഹതാരം കിലിയന്‍ എംബാപ്പെയുമായി യാതൊരു പ്രശ്നവുമില്ലെന്ന് മെസി കൂട്ടിചേര്‍ത്തു.

നിലവില്‍ 35 പോയിന്റാണ് മെസിക്ക്. അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും 39 പോയിന്റാവും ഇതിഹാസ താരത്തിന്. അടുത്ത ലോകകപ്പിലും മെസി വേണമെന്ന് മുമ്പ് സ്‌കലോണി അഭിപ്രായപ്പെട്ടിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി

കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ

വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാടന്‍കൊല്ലി പ്രദേശത്ത് നാളെ (ജനുവരി 15) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വിതരണം, സ്ഥാപിക്കല്‍, പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള നിര്‍മാതാക്കള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 26 ന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.