തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച നൂറാങ്ക് ജെ.എൽ.ജി യുടെ 130 ൽപരം കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ. ബാലസുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.എം വിമല, തിരുനെല്ലി പഞ്ചായത്ത് മെമ്പർ റുഖ്യ സൈനുദ്ധീൻ, തിരുനെല്ലി സി.ഡി.എസ് ചെയർ പേഴ്സൺ പി. സൗമിനി, തോൽപ്പെട്ടി റേഞ്ച് ഓഫീസർ കെ.പി സുനിൽകുമാർ, മാനന്തവാടി എ.ഡി.എ ഡോ. അനിൽ കുമാർ, ട്രൈബൽ ഡി.പി.എം. വി. ജയേഷ്, കിഴങ്ങ് വിള സംരക്ഷകൻ പി.ജെ മനുവൽ, പൊതു പ്രവർത്തകൻ സണ്ണി കൽപ്പറ്റ, എൻ. ആർ.എൽ.എം തിരുനെല്ലി കോർഡിനേറ്റർ ടി.വി സായികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഊരുകളിൽ നിന്നുള്ളവർ പങ്കെടുത്തു.

വിമാനയാത്രയില്‍ കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമുണ്ടോ; കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യാനാകുമോ?
കുട്ടികള്‍ക്ക് വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കണോ? പലര്‍ക്കുമുള്ള സംശയമാണ് ഇത്. ചിലരാകട്ടെ, ട്രെയിനിലും ബസിലും ഒരു നിശ്ചിത പ്രായം വരെ കുട്ടികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നുള്ളതിനാല്‍ വിമാനത്തിലും അങ്ങനെത്തന്നെയാണെന്ന് ചിന്തിക്കുന്നവരുമാണ്. എന്നാല്‍ അതാണോ സത്യം? ഇക്കാര്യത്തില്‍