ശൈശവ വിവാഹം: അസമിൽ വ്യാപക അറസ്റ്റ്; മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് 2,278 പേർ

ഗുവാഹതി: അസമിൽ ശൈശവ വിവാഹത്തിനെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് രണ്ടായിരത്തിലധികം പേർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശപ്രകാരം ശൈശവ വിവാഹത്തിനെതിരായ നടപടിയുടെ ഭാഗമായി 4,074 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതുവരെ 2,278 പേർ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അറസ്റ്റിലായി.

ശൈശവ വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും ശേഷിക്കുന്നവർക്കെതിരെയും ഉടൻ നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

ശൈശവ വിവാഹത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജനുവരി 23ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. തുടർന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് അറസ്റ്റ് നടപടികൾ തുടങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച പുരുഷൻമാരെയും ഇതിന് കൂട്ടുനിന്ന പുരോഹിതൻമാരെയുമാണ് അറസ്റ്റ് ചെയ്തത്.

ഭർത്താക്കൻമാരെ പൊലീസ് കൊണ്ടുപോയതോടെ പലയിടത്തും ഭാര്യമാർ പൊലീസ് സ്റ്റേഷനിലെത്തി. ദുബ്രി ജില്ലയിലെ തമാര പൊലീസ് സ്റ്റേഷനിൽ ബലം പ്രയോഗിച്ചാണ് പൊലീസ് ഇവരെ നീക്കിയത്. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ പോക്‌സോ നിയമപ്രകാരവും 14നും 18നും ഇടയിലുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ ശൈശവ വിവാഹം തടയൽ നിയമപ്രകാരവും കേസെടുക്കുമെന്നും ഈ വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ശൈശവ വിവാഹം നടക്കുന്ന സമയത്ത് അത് തടയാതെ വിവാഹ ജീവിതം തുടങ്ങി ഏറെക്കഴിഞ്ഞ് നടപടി സ്വീകരിക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നു. കൂടാതെ പല പെൺകുട്ടികളും വിവാഹസമയത്ത് പ്രായപൂർത്തിയാകാത്തവരാണെന്നും ആധാറിലെ വയസ് തെറ്റായി രേഖപ്പെടുത്തിയത് അടിസ്ഥാനപ്പെടുത്തിയാണ് നടപടിയെന്നും ആക്ഷേപമുണ്ട്.

കോൺഗ്രസ്, അസം തൃണമൂൽ കോൺഗ്രസ്, ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തുടങ്ങിയ സംഘടനകൾ നടപടിയെ വിമർശിച്ച് രംഗത്തെത്തി.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം

കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ

‘ജീവിതത്തിലെ അസുലഭ നിമിഷം’; ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

ദാദാ സാഹിബ് അവാർഡ് ജേതാവ് മോഹൻലാലിന് ആദരവുമായി ഇന്ത്യൻ കരസേന. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു. ജീവിതത്തിലെ അസുലഭനിമിഷമാണെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും

അർഹതയ്ക്കുള്ള അംഗീകാരം; 2024 ലെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സഞ്ജുവിന്; വരുൺ മികച്ച ബൗളർ

2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടർ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി

ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു, കരാർ അരികിലെന്ന് ട്രംപ്; ഗാസ പദ്ധതിയിൽ ചർച്ച പുരോഗമിക്കുന്നു

ടെല്‍ അവീവ്: ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിതെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വര്‍ഷമായ കഴിഞ്ഞ ദിവസം പുറത്തിറക്കിയ

കുറഞ്ഞ വിലയിൽ സ്വർണം ഇവിടെ കിട്ടും; ദുബായ്‌യും അമേരിക്കയും ഇന്ത്യക്കാരുടെ ഗോള്‍ഡ് മാര്‍ക്കറ്റ്

സ്വർണത്തിന് അന്നും ഇന്നും എന്നും ആവശ്യക്കാർ ഏറെയാണ്. ആഭരണമായും സമ്പാദ്യമായും നിക്ഷേപമായും വിലമതിപ്പേറെയുള്ള വസ്തു തന്നെയാണ് എക്കാലത്തും സ്വർണം. എല്ലാ നാട്ടിലും സ്വർണത്തെ ഇതേ മൂല്യത്തോടെയാണ് ആളുകൾ കാണുന്നതെങ്കിലും വിലയുടെ കാര്യത്തിൽ അങ്ങനെയല്ല. നികുതിയും

നെറ്റ്‌വർക്ക് കണക്ഷനില്ലാതെ ഇനി കോൾ ചെയ്യാം! BSNLൻ്റെ പുതിയ സേവനം റെഡി

BSNL എന്ന് കേൾക്കുമ്പോഴേ നെറ്റിചുളിഞ്ഞിരുന്ന ഒരു കാലമുണ്ട്. നെറ്റ്‌വർക്കുമായും ബന്ധപ്പെട്ടും ഡാറ്റാ ഉപയോഗമായി ബന്ധപ്പെട്ടുമെല്ലാം നിരവധി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ നിന്ന് BSNL പുത്തൻ പരിഷ്‌കരണങ്ങളുമായി ഓരോ ചുവടും മുന്നോട്ട് വയ്ക്കുകയാണ്. ഇപ്പോഴിതാ നെറ്റ്‌വർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.