തരുവണ:
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ തരുവണയിൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പ്രതീകാത്മകമായി ബജറ്റിൻ്റെ കോപ്പികൾ കത്തിച്ചു പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു.
മോയി കട്ടയാട് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറങ്ങാടൻ മോയി, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, ഇ. വി. സിദീഖ്, ടി. അസീസ്, സി. പി. ലത്തീഫ്, അസീസ്. വി. പി., സി. എച്. ഇബ്രാഹിം, ആഷിക്. എം. കെ., ഉസ്മാൻ പള്ളിയാൽ, പി. കെ. ഉസ്മാൻ, സിറാജ് പുളിഞ്ഞാൽ, അയൂബ് പുളിഞ്ഞാൽ,തുടങ്ങിയവർ സംസാരിച്ചു

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







