കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു.

കൽപ്പറ്റ:
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തുന്ന പഞ്ചദിന സത്യാഗ്രഹം സമാപിച്ചു. സംസ്ഥാന സർക്കാർ പെൻഷൻ കാരോട് അനീതി കാട്ടുന്നുവെന്നാരോപിച്ചായിരുന്നു സമരം.

തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടനെ അനുവദിക്കുക, തടഞ്ഞുവെച്ച 11% ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഔട്ട് പേഷ്യന്റ് വിഭാഗത്തിനും അനുവദിക്കുക, കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സമാപന ദിവസം
സത്യാഗ്രഹ സമരത്തിൻ്റെ ഉദ്ഘാടനം എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി നിർവ്വഹിച്ചു. വിവിധ ദിവസങ്ങളിൽ
ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, യു.ഡി.എഫ്. ചെയർമാൻ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം എന്നിവർ ഉദ്ഘാടനം ചെയ്തു.
സമരത്തിൻ്റെ സമാപനം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് വേണു ഗോപാൽ എം കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു.

വിപിനചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ ടീച്ചർ,സി ജോസഫ്,സണ്ണി ജോസഫ്, കെ ശശികുമാർ, കെ കെ കുഞ്ഞമ്മദ്,രമേശൻ മാണിക്യൻ, ഗ്രേസി ടീച്ചർ എന്നിവർ സംസാരിച്ചു.

വിവിധ സംഘടനാ നേതാക്കളും പെൻഷൻകാരുടെ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

സത്യഗ്രഹ സമരത്തിന് കെ സുരേന്ദ്രൻ, ജോർജ് എൻ ഡി, പി കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

അധ്യാപക നിയമനം

പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം: കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു

ഡോക്ടർ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്,  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവയുമായി  ജനുവരി 19 രാവിലെ 10ന് ജില്ലാ

ആശാ വർക്കർ നിയമനം

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാർഡുകളിലേക്ക് ആശാ വർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും 24നും 45നും ഇടയിൽ പ്രായവുമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അതത് വാർഡിൽ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.