കാക്കവയൽ: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറക്കുകയും ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കുകയും ചെയ്ത കേന്ദ്രസർക്കാർ ബജറ്റും സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന മുസ്ലിം സ്കോളർഷിപ്പ് പദ്ധതി പുനരാരംഭിക്കുവാൻ തയ്യാറാവാതിരിക്കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിഹിതം കുറക്കുകയും ചെയ്ത കേരള ബജറ്റും ന്യൂനപക്ഷ വിരുദ്ധമാണെന്ന് കെ എൻ എം മർകസുദ്ദഅ് വ സംഘടിപ്പിച്ച വഹദാ സോണൽ സമ്മിറ്റ് അഭിപ്രായപ്പെട്ടു.
കെ എൻ എം ജില്ലാ പ്രസിഡണ്ട് എസ് അബ്ദുസലീം മാസ്റ്റർ അധ്യക്ഷനായിരുന്നു. സംസ്ഥാന ഉപാധ്യക്ഷൻ കെ എം സൈതലവി എൻജിനീയർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം മദനി പുത്തൂർ, ഇഖ്ബാൽ ചെറുവാടി , അബ്ദുസ്സലാം മുട്ടിൽ, ബഷീർ സലാഹി , മഷഹുദ് മേപ്പാടി , ഷെറീന ടീച്ചർ എന്നിവർ പ്രസംഗിച്ചു.

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







