ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വർദ്ധനയ്ക്ക് ഇടയാക്കുന്ന ജനദ്രോഹ ബജറ്റാണ് ഇടതുപക്ഷ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നും ഈ ജനദ്രോഹ നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആന്റണി ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ വച്ച് നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ സെക്രട്ടറി ജോസഫ് കളപ്പുര അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.ജോർജ് വാത്തുപറമ്പിൽ, അഷറഫ് പൂക്കയിൽ, പൗലോസ് കുരിശ്ശിങ്കൽ, സണ്ണി പുൽപ്പള്ളി, മാത്യു പുൽപ്പറമ്പിൽ,ബിജു ഏലിയാസ്, സിബി ജോൺ, പൗലോസ് തവിഞ്ഞാൽ തുടങ്ങിയവർ പ്രസംഗിച്ചു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്