കൽപ്പറ്റ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ മുൻ പ്രസിഡണ്ട് കെ ഭാർഗ്ഗവൻ അനുസ്മരണയോഗം ജില്ലാ സെക്രട്ടറി കെ കെ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് എൻ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ ദേവയാനി മെർലി വിജയൻ, ഓമന ശിവകുമാർ ,പ്രദീപൻ എന്നിവർ ആശംസകൾ അറിയിച്ചു ജില്ലാ ജോയിൻ സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും ജില്ലാ ട്രഷറർ യുകെ പ്രഭാകരൻ നന്ദിയും പറഞ്ഞു യോഗത്തിൽ വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങളും കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗങ്ങളും യൂണിറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







