മാനന്തവാടി:
മാനന്തവാടിയിൽ നടന്ന വയനാട് ജില്ല അറബി അധ്യാപക സഹിത്യോത്സവം സമാപിച്ചു. വിദ്യഭ്യാസ വകുപ്പിന് കീഴിൽ അധ്യാപക ശാക്തീകരണത്തിന് വേണ്ടി നടത്തുന്നതാണ് സാഹിത്യ മത്സരങ്ങൾ. വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച അധ്യാപകർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.മാനന്തവാടിപ്രോഗ്രാം കോ: ഓഡിനേറ്റർ അനൂപ് കുമാർ ട്രോഫികൾ വിതരണം ചെയ്തു.ഐ.എം.ജഇ .ഫൈസൽ.ടി, ഐ.എം.ജി. ഇ. സുലൈഖ, യൂനുസ്.ഇ, അക്ബറലി, നൗഷാദ് സി.സി, സുബൈർ ഗദ്ദാഫി ജലീല.കെ. ,അസീസ്, പി എന്നിവർ സംസാരിച്ചു.

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







