ക്രാഷ് ഗാഡ് ഫെൻസിംങ്ങ് പ്രവർത്തികൾക്ക് 22.5 കോടി രൂപ

കൽപ്പറ്റ: ജില്ലയിലെ വന്യമൃഗാക്രമണവും ക്യഷി നശിപ്പിക്കുന്നതും പതിവുകാഴ്ച്ചയാവുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിനായി കിഫ്ബിയുടെ സ്പെഷ്യൽ ഇൻവെസ്റ്റ്മെൻ്റ് പ്ലാനിലൂടെ 22.5 കോടി രൂപയുടെ ക്രാഷ് ഗാഡ് ഫെൻസിംങ്ങ് പ്രവർത്തികൾക്ക് അനുമതി ലഭിച്ചതായി കൽപ്പറ്റ എംഎൽഎ അഡ്വ.ടി സിദ്ധിഖും, സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണനും അറിയിച്ചു.
48 കിലോമീറ്റർ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംങ്ങ് ജില്ലയിലെ ദാസനക്കര – പാതിരിയമ്പം, പാത്രമൂല കക്കാടൻ ബ്ലോക്ക് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിതിയിൽ 15 കിലോമീറ്റർ ദൂരവും, .കൊമ്മഞ്ചേരിയിൽ 3.5 കിലോമീറ്റർ ദൂരവും, വേങ്ങോട് മുതൽ ചെമ്പ്ര വരെ വൈത്തിരി സെക്ഷൻ പരിതിയിൽ 5 കിലോമീറ്റർ ദൂരവും, കുന്നുംപുറം പത്താം മൈൽ സുഗന്ധഗിരി സെക്ഷൻ പരിതിയിൽ 3 കിലോമീറ്റർ ദൂരവും, വടക്കനാട് 4.5 കിലോമീറ്റർ ദൂരവും, പാഴൂർ തോട്ടമൂല ഭാഗത്ത് 6.5 കിലോമീറ്റർ അടക്കം 48 കിലോമീറ്റർ ദൂരമാണ് ക്രാഷ് ഗാഡ് റോപ്പ് ഫെൻസിംങ്ങ് ചെയ്യുന്നത്.

നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് വനം വന്യജീവി ആസ്ഥാനത്ത് ഫോറസ്റ്റ് പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ശ്രീ ഡി.ജയപ്രസാദ് ഐ എഫ് എസുമായി ടി സിദ്ധിഖ് എം എൽ എ യും, ഐ സി ബാലകൃഷ്ണൻ എം എൽ എ യും ചർച്ച നടത്തി. തുടർന്ന് ജില്ലയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുവേണം തുടർന്നുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് പോകേണ്ടത് എന്ന് എം എൽ എ മാർ നിർദ്ദേശിച്ചു. ആ നിർദ്ദേശം ഡി എഫ് ഒ മാർക്ക് നൽകുമെന്നും സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയെ നിർച്ചവഹണ ചുമതല നൽകിട്ടുണ്ടെന്നും പദ്ധതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചർച്ചയിൽ ഫോറസ്റ്റ് പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ശ്രീ ഡി.ജയപ്രസാദ് ഐ എഫ് എസ് ഉറപ്പു നൽകി.

ഇതിൻ്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ പ്രത്യേക യോഗം ചേരുമെന്നും എം എൽ എ മാർ അറിയിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.