കൃഷി വകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്സില്‍ നടന്ന സ്ഥാപനതല പച്ചക്കറി കൃഷി വിളവെടുപ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി കൃഷിഭവന്റെ സഹായത്തോടെ ശീതകാല വിളകളാണ് ഇവിടെ കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ.ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മമ്മൂട്ടി, ആര്‍.സി.എച്ച്.എസ് പ്രിന്‍സിപ്പാള്‍ കെ. സാറ്റോ, ഷേര്‍ളി സെബാസ്റ്റ്യന്‍, കൃഷി ഓഫീസര്‍ എസ്.ശാലിനി, കൃഷി വകുപ്പ് ജീവനക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ