കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബിലെ അംഗങ്ങളെയും യുവ കര്‍ഷകരെയും ഉള്‍പ്പെടുത്തി ശാസ്ത്രീയ കൃഷിരീതിയെ സംബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള യുവ കര്‍ഷകര്‍ ഫെബ്രുവരി 15 നകം ജില്ലാ യുവജന കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ്, ഹരിതഗിരി റോഡ് കല്‍പ്പറ്റ, 673121 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04936 204700.

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.
ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു







