കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം യൂത്ത് യുവ ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ‘മണിനാദം’ എന്നപേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത്/ യുവ ക്ലബ്ബുകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ 1 ലക്ഷം, 75000, 50000 എന്നിങ്ങനെയും ക്യാഷ് പ്രൈസ് ലഭിക്കും. അപേക്ഷ ഫെബ്രുവരി 20 നകം ജില്ലാ യുവജന കേന്ദ്രത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ്, ഹരിതഗിരി റോഡ് കല്‍പറ്റ, 673121 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04936 204700, 9605757107, 9645423506.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ