ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാൻ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്‌സി ലേലത്തിന്

ഇസ്താംബൂള്‍: ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിൽ കലാശിച്ച തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ജഴ്‌സി ലേലത്തിൽ വക്കുന്നു. തുര്‍ക്കി ദേശീയ ടീമംഗവും മുൻ ജുവന്റസ് താരവുമായ മെറിഹ് ഡെമിറലാണ് സൂപ്പര്‍ താരത്തിന്‍‌റെ ജഴ്‌സി ലേലത്തിൽ വക്കുന്നത്. ജുവന്റസിലായിരിക്കെ ക്രിസ്റ്റ്യാനോ അണിഞ്ഞ ജഴ്‌സിയിൽ താരത്തിന്റെ കയ്യൊപ്പുമുണ്ട്. ജഴ്‌സി ലേലത്തിന് വക്കുന്നതിന് മുമ്പ് താൻ ക്രിസ്റ്റ്യാനോയെ നേരിട്ട് ബന്ധപ്പെട്ടെന്നും തുർക്കിയിലേയും സിറിയയിലേയും അവസ്ഥകൾ ബോധ്യപ്പെടുത്തിയെന്നും ഡെമിറൽ പറഞ്ഞു.

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,200 കടന്നു. തുർക്കിയിൽ 8,574 പേരും സിറിയയിൽ 2,662 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്.
അപകടം സംഭവിച്ച് മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ പ്രസിഡന്റ് രജ്ബ് ത്വയിബ് ഉർദുഗാൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങളാണ് നിലംപൊത്തിയത്. രക്ഷാപ്രവർത്തനം നീളുന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ദുരന്തം 20 മില്യൺ ആളുകളെ ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

സാന്പത്തിക ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ സഹായ ഏജൻസി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ നിന്നുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിത്തുടങ്ങിട്ടുണ്ട്.

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു.

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ

ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ജീവനക്കാരെ സ്ഥലം മാറ്റിയ സംഭവം; നടപടി റദ്ദാക്കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. കെഎസ്ആര്‍ടിസി എംഡിയാണ് നടപടി റദ്ദാക്കിയത്. ജീവനക്കാരിലെ അമര്‍ഷം കണക്കിലെടുത്താണ് തീരുമാനം. മൂന്ന് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ ജോലിയില്‍

തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ

കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.