അമ്പലവയൽ അമ്പുകുത്തി പാടിപറമ്പ് നാല് സെന്റ് കോളനിയിലെ ഹരികുമാറി (50) നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവം ആദ്യം കടുവയെ കണ്ട സാക്ഷിയെ വനംവകുപ്പ് പലതവണ ചോദ്യംചെയ്തിരുന്നു.ചോദ്യംചെയ്യലിന് ഭയപ്പെട്ടിരുന്ന ഹരി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹവുമായി നാട്ടുകാർ ബത്തേരി നഗരത്തിൽ സമരം തുടങ്ങി.വനം വകുപ്പുദ്യോഗസ്ഥർ നിരന്തരം ഹരിയെ ഫോണിൽ വിളിച്ചിരുന്നുവെന്നും മരണത്തിന് കാരണം വനം വകുപ്പാണന്നും കുടുംബം ആരോപിച്ചു.

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു.
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ