ഭാരം 4കിലോ; 10ൽ തുടങ്ങി ഒടുവിൽ കോഴിക്ക് വില 34000; റെക്കോർഡ്

കണ്ണൂർ ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന ലേലത്തിൽ നാല് കിലോയുള്ള കോഴി വിറ്റുപോയത് 34000 രൂപക്കാണ്. 10 രൂപയിൽ തുടങ്ങിയ ലേലം വിളിയാണ് 34000 രൂപയിൽ അവസാനിച്ചത്.ഉത്സവ പറമ്പിലെ ലേലത്തിൽ വീറും വാശിയും നിറഞ്ഞതോടെ

പൂവൻകോഴിയുടെ വില കത്തി കയറുകയായിരുന്നു.4 കിലോ തൂക്കമുള്ള പൂവൻകോഴി ലേലത്തിൽ താരമായപ്പോൾ ഉത്സവ കമ്മിറ്റിക്ക് ലഭിച്ചത് 34,000 രൂപ . ലേലം വിളി ഇരുപതിനായിരം കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകർ 1000 രൂപ വീതം കൂട്ടി .നിശ്ചയ സമയമായതോടെ റെക്കോർഡ് തുകയായ 34000 രൂപയ്ക്ക് ടീം എളന്നർ എന്ന ഫേസ് ബുക്ക് കൂട്ടായ്മ ലേലം ഉറപ്പിച്ച് പൂവൻകോഴിയെ സ്വന്തമാക്കി. ഉയർന്ന വിലയ്ക്ക് മുൻവർഷങ്ങളിലും ലേലം നടന്നിട്ടുണ്ടെങ്കിലും 34000 രൂപ ഒരു കോഴിക്ക് ലഭിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു .

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394

അപേക്ഷ ക്ഷണിച്ചു.

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ) കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. താത്പര്യമുള്ളവര്‍ www.ihrdadmissions.org ല്‍

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org

പ്രവേശനം ആരംഭിച്ചു.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.