28 കിമീ മൈലേജുള്ള ഈ വണ്ടിയുടെ വില നിശബ്‍ദമായി കൂട്ടി ടൊയോട്ട!

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന്റെ വില നിശബ്‍ദമായി വർധിപ്പിച്ചു. ടൊയോട്ട ഹൈറൈഡറിന്‍റെ ഹൈബ്രിഡ് വേരിയന്‍റുകള്‍ക്ക് 50,000 രൂപ വില കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ മിഡ്-സൈസ് എസ്‌യുവിയുടെ നോൺ-ഹൈബ്രിഡ് വേരിയന്റുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പുതിയ വിലയും പഴയ വിലയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം

ടൊയോട്ട ഹൈറൈഡർ പുതിയതും പഴയതുമായ വില – വേരിയന്റ്, പുതിയ വില, പഴയ വില, വ്യത്യാസം എന്ന ക്രമത്തില്‍

S eDrive 2WD ഹൈബ്രിഡ് 15.61 ലക്ഷം രൂപ 15.11 ലക്ഷം രൂപ 50,000 രൂപ
G eDrive 2WD ഹൈബ്രിഡ് 17.99 ലക്ഷം രൂപ 17.49 ലക്ഷം രൂപ 50,000 രൂപ
V eDrive 2WD ഹൈബ്രിഡ് 19.49 ലക്ഷം രൂപ 18.99 ലക്ഷം രൂപ 50,000 രൂപ

അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ മൂന്ന് വേരിയന്റുകളിൽ ടൊയോട്ട ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ വിലവർദ്ധനവിന് ശേഷം എക്‌സ് ഷോറൂം വില 15.61 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ്. ഹൈറൈഡറിന്റെ നോൺ-ഹൈബ്രിഡ് നിയോഡ്രൈവ് വേരിയന്റിന് 10.48 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെ വില വരുമ്പോൾ, അടുത്തിടെ പുറത്തിറക്കിയ സിഎൻജി വേരിയന്റുകൾക്ക് 13.23 ലക്ഷം മുതൽ 15.29 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് കരുത്തേകുന്നത്. ഇത് ഒരു ഇ-സിവി ഗിയര്‍ ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഈ എഞ്ചിൻ 91 ബിഎച്ച്പിയും 122 എൻഎം ടോർക്കും സൃഷ്‍ടിക്കുമ്പോൾ ഇലക്ട്രിക് എൻജിൻ 79 ബിഎച്ച്പിയും 141 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഇതിന്റെ സംയോജിത കരുത്ത് ഉൽപ്പാദനം 114 Bhp ആണ്. കൂടാതെ 27.97 kmpl മൈലേജും അവകാശപ്പെടുന്നു.

എസ്‌യുവിക്ക് 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റും ലഭിക്കുന്നു. ഇത് 100 bhp ഉം 135 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് എംടി, ആറ് സ്പീഡ് എടി എന്നിവയുമായി ട്രാൻസ്‍മിഷൻ ഘടിപ്പിച്ചിരിക്കുന്നു. ഓള്‍വീല്‍ഡ്രൈവ് സംവിധാനവും വാഹനത്തിന് ലഭിക്കും. ടൊയോട്ട ഹൈറൈഡറിന്റെ പുതിയ ഇ-സിഎൻജി വേരിയന്റിന് 1.5 ലിറ്റർ കെ-സീരീസ് ബൈ-ഫ്യുവൽ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ സിഎൻജി മോഡിൽ 86.6 ബിഎച്ച്പിയും 121.5 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394

അപേക്ഷ ക്ഷണിച്ചു.

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ) കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. താത്പര്യമുള്ളവര്‍ www.ihrdadmissions.org ല്‍

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org

പ്രവേശനം ആരംഭിച്ചു.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.