താൻ ജാതിവാൽ ഒഴിവാക്കിയെന്ന് സിനിമാ താരം സംയുക്ത മേനോൻ. മേനോൻ എന്ന തൻ്റെ ജാതിപ്പേര് ഒഴിവാക്കുകയാണെന്നും ഇനി മുതൽ താൻ സംയുക്ത എന്നാവും തന്നെ അറിയപ്പെടുക എന്നും താരം പറഞ്ഞു.
ധനുഷ് നായകനാവുന്ന വാത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സംയുക്തയുടെ പുതിയ വെളിപ്പെടുത്തൽ.
തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ചുനാൾ മുൻപ് താരം മേനോൻ ഒഴിവാക്കിയിരുന്നു. ഇതിന്റെ തുടർയായാണ് താരത്തിൻ്റെ പ്രഖ്യാപനം.
അഭിമുഖത്തിനിടെ സംയുക്ത മേനോൻ എന്ന് വിളിച്ച അവതാരകയെ തിരുത്തി തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് താരം പറയുകയായിരുന്നു.