വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്.

വിവാഹപ്പന്തലിലെ കൂട്ടത്തല്ല് അടുത്തിടെയായി പലയിടങ്ങളിലായി പലപ്പോഴായി നാം കണ്ടിട്ടുള്ളതാണ്. നിസാര കാര്യങ്ങള്‍ക്കാണ് അധികവും ഇത്തരത്തിലുള്ള കലഹങ്ങളുണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. സമാനമായൊരു സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെടുന്നത്.

ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താലാണത്രേ വഴക്ക് തുടങ്ങിയത്. വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ല എന്നതാണ് പരാതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്മേല്‍ തുടങ്ങിയ വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും കൂട്ടത്തല്ലിന്‍റെ വീഡിയോ കാര്യമായി തന്നെ സോഷ്യല്‍ മീഡിയിയല്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇതില്‍ പക്ഷേ പരസ്പരം അടിക്കുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വീഡിയോയില്‍ വ്യക്തമല്ല. അക്ഷരാര്‍ത്ഥത്തില്‍ കൂട്ട തല്ല് തന്നെയാണ് നടക്കുന്നത്. ചിലരെങ്കിലും അടികൂടുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. അടി തുടര്‍ന്നും നടക്കുകയാണ്.

നിസാരമായ കാര്യങ്ങള്‍ക്ക് ഇങ്ങനെ വലിയ അടിയും കലഹവുമുണ്ടാക്കുന്നത് നാണക്കേടാണെന്നും ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നുമാണ് വീഡിയോ കണ്ട അധികപേരും കുറിക്കുന്നത്. ചിലര്‍ ഇതിനെ വെറുമൊരു തമാശയായി തള്ളിക്കളയുകയാണ്. അതേസമയം ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.

കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരത്ത് കല്യാണത്തിന് വിളിച്ചില്ലെന്ന കാരണത്തില്‍ വധുവിന്‍റെ പിതാവിനെയും ബന്ധുക്കളെയും മര്‍ദ്ദിച്ച സംഭവം നടന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. അതുപോലെ തന്നെ ആറ് മാസങ്ങള്‍ക്ക് മുമ്പ് ഹരിപ്പാട് വിവാഹസദ്യക്കിടയില്‍ പപ്പടത്തിന്‍റെ പേരില്‍ നടന്ന കൂട്ടത്തല്ലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്‍റെ വീഡിയോ വ്യാപകമായ രീതിയിലാണ് പങ്കുവയ്ക്കപ്പെട്ടിരുന്നത്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.