ഇളനീരും ചെറുനാരങ്ങയും മിക്സ് ചെയ്ത് കഴിച്ചിട്ടുണ്ടോ? സംഗതി ട്രെൻഡാണിപ്പോള്‍…

മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പ്രിയപ്പെട്ടൊരു പാനീയമാണ് ഇളനീര്‍. പരമ്പരാഗതമായി തന്നെ ഏറ്റവും മികച്ചതും ആരോഗ്യകരമായതുമായ ദാഹശമനിയായി ഇളനീരിനെ നാം കണക്കാക്കുന്നുണ്ട്. ഈ ‘ഡിമാൻഡ്’ ആകാം വഴിയോരക്കച്ചവടങ്ങളില്‍ ഇളനീര്‍ ഇത്രമാത്രം സജീവമായ ഒരു ഉത്പന്നമായി മാറനുള്ള കാരണവും.

ഇളനീര്‍ വച്ചുള്ള ജ്യൂസും ഷേക്കും സ്മൂത്തിയുമെല്ലാം ഇന്ന് ലഭ്യമാണ്. എങ്കിലും ഇളനീര്‍ അങ്ങനെ തന്നെ കഴിക്കാനാണ് അധികപേര്‍ക്കും ഇഷ്ടം. അതുപോലെ ഇളനീരില്‍ മറ്റെന്തെങ്കിലും ചേര്‍ത്ത് കഴിക്കുന്നതും അത്ര സാധാരണമല്ല.
എന്നാലിപ്പോഴിതാ ഇളനീരും ചെറുനാരങ്ങാനീരും ഒന്നിച്ച് ചേര്‍ത്ത് കഴിക്കുന്നത് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. പലരും ഇത് നേരത്തെ തന്നെ പരീക്ഷിച്ചുനോക്കിയിട്ടുള്ളതാണ്. പലയിടങ്ങളിലും വഴിയോരക്കടകളില്‍ തന്നെ ഇങ്ങനെ ‘മിക്സ്’ ചെയ്ത പാനീയം വില്‍ക്കുന്നുമുണ്ട്.
എങ്കിലും ധാരാളം പേര്‍ ആദ്യമായാണ് ഇത് കേള്‍ക്കുന്നതെന്ന് ട്വിറ്ററിലെ ചര്‍ച്ച കാണുമ്പോഴേ മനസിലാകും. അരുണ്‍ ദേവ് എന്ന ട്വിറ്റര്‍ യൂസറാണ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഇത് അറിയപ്പെടുന്ന ഒരു കോംബോ ആണെന്ന് എനിക്കറിയില്ലായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇളനീരിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുന്നതിന്‍റെ ചിത്രം അരുണ്‍ പങ്കുവച്ചത്.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് വലിയൊരു ചര്‍ച്ച തന്നെ രൂപപ്പെടുകയായിരുന്നു. പലരും ഇത് വളരെ രുചികരമാണെന്നും, ഇതില്‍ വീണ്ടും എന്തെല്ലാം ചേര്‍ക്കാമെന്നുമെല്ലാം തങ്ങളുടെ അറിവില്‍ നിന്ന് പങ്കുവയ്ക്കുന്നുണ്ട്. ധാരാളം പേര്‍ ഇത് ആദ്യമായി കേള്‍ക്കുകയാണെന്നും ചെയ്തുനോക്കുമെന്നും പറയുന്നു. ചിലരാകട്ടെ വൈറല്‍ ട്വീറ്റ് കണ്ട ശേഷം ഇത് പരീക്ഷിച്ചുനോക്കുകയും ഇഷ്ടപ്പെട്ട ശേഷം അത് അറിയിക്കുകയും ചെയ്തിരിക്കുന്നു.

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ചില വിഭവങ്ങളോ പാനീയങ്ങളോ എല്ലാം ട്രെൻഡിലാകാറുണ്ട്. നിലവില്‍ ട്വിറ്ററില്‍ ട്രെൻഡിലായിരിക്കുന്ന വൈറല്‍ ‘ഡ്രിങ്ക്’ ഇതാണെന്ന് പറയാം.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.