സ്വന്തം നാട്ടുകാരനെ വെട്ടിയൊതുക്കാൻ വീട്ടുമുറ്റങ്ങളിലേക്കൊരു രഹസ്യവുമായി ഇന്നോവ മുതലാളി!

ഇന്ത്യൻ വിപണിയിലെ ഉൽപ്പന്ന തന്ത്രവുമായി ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ, ജാപ്പനീസ് ബ്രാൻഡ് അർബൻ ക്രൂയിസർ ഹൈറൈഡറും ഇന്നോവ ഹൈക്രോസും ഉൾപ്പെടെ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സബ്-4 മീറ്റർ എസ്‌യുവി/ക്രോസ്ഓവർ വിഭാഗത്തിലേക്ക് കമ്പനി ഉടൻ ഒരു പുതിയ മോഡൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

A15 എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്ന വരാനിരിക്കുന്ന ടൊയോട്ട ക്രോസ്ഓവർ മാരുതി സുസുക്കി അടുത്തിടെ പുതുതായി അവതരിപ്പിച്ച ഫ്രോങ്ക്സിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് വിവരം. എന്നാല്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തകളില്‍ നിന്നും വിരുദ്ധമാണ് ഈ പുതിയ വിവരം. ആന്തരികമായി ടൊയോട്ട A15 എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവി കൂപ്പെ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് മാരുതി സുസുക്കി ആണെന്നും മാരുതിയുടെ പണിപ്പുരയില്‍ വൈടിബി എന്ന് കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന എസ്‌യുവി ആണ് ടൊയോട്ട എസ്‍യുവി കൂപ്പെയായി എത്തുക എന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

പുതിയ ടൊയോട്ട എ15 ക്രോസ്ഓവർ മറ്റൊരു ജാപ്പനീസ് വാഹന ബ്രാൻഡായ നിസാന്‍റെ ഇന്ത്യയിലെ ജനപ്രിയ മോഡല്‍ മാഗ്‌നൈറ്റിനെ നേരിടാനാണ് എത്തുന്നത്. ഒപ്പം റെനോ കിഗറിന് എതിരെയും മത്സരിക്കും. ഫ്രോങ്ക്സിൽ നിന്ന് വേറിട്ടുനിൽക്കാൻ ഇതിന് പുതിയ ഫ്രണ്ട് ആൻഡ് റിയർ ഡിസൈൻ ലഭിക്കും. പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറുമായി പുതിയ മോഡൽ ഫ്രണ്ട് ഡിസൈൻ പങ്കിടുമെന്ന് പുറത്തുവന്ന ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന യാരിസ് ക്രോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്‍റെ പിന്നിലെ ഡിസൈൻ. യാരിസ് ക്രോസ് ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ടൊയോട്ട ക്രോസ്ഓവർ ഫ്രോങ്ക്സുമായി ക്യാബിൻ പങ്കിടും. എന്നിരുന്നാലും, വാഹനത്തിന്‍റെ ഇന്റീരിയർ വർണ്ണ സ്‍കീം ഒരു പുതിയ അനുഭവം നൽകുന്ന വിധത്തില്‍ പരിഷ്‍കരിക്കാൻ സാധ്യതയുണ്ട്. വയർലെസ് കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, HUD അല്ലെങ്കിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, കണക്റ്റഡ് കാർ ടെക്, റിയർ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് എസി, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലിൽ ലഭിക്കും.

ഫ്രോങ്‌ക്‌സിന് സമാനമായി, വരാനിരിക്കുന്ന ടൊയോട്ട ക്രോസ്ഓവർ 1.0 ലിറ്റർ 3-സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോളും 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോളും ഉള്‍പ്പെടെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ആയിരിക്കും വാഗ്‍ദാനം ചെയ്യുന്നത്. രണ്ട് പവർട്രെയിനുകൾക്കും സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും. ആദ്യത്തേത് 100 ബിഎച്ച്പിയും 147.6 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നതാണെങ്കിൽ, ഡ്യുവൽജെറ്റ് യൂണിറ്റ് 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ട്രാൻസ്‍മിഷൻ ചോയിസുകളിൽ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ, 1.0L ഉള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ, 1.2L എഞ്ചിനുള്ള എഎംടി എന്നിവ ഉൾപ്പെടും.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.