വയനാട് മെഡിക്കൽ ലബോറട്ടറി ഓണഴ്‌സ് അസോസിയേഷൻ, രാജ്യം പദ്മശ്രീ നൽകി ആദരിച്ച, നെൽവിത്തുകളുടെ കാവലാൾ-ശ്രീ ചെറുവയൽ രാമനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.ജില്ലാ ഭാരവാഹികൾ പൊന്നാട അണിയിച്ചു, സംഘടനയുടെ ഉപഹാരം കൈമാറി. ജില്ലാ പ്രസിഡന്റ് വിജയൻ.പി.എസ്, ജനറൽ സെക്രട്ടറി പ്രതാപ് വാസു. സി, ട്രഷറർ അനീഷ് ആന്റണി,മറ്റു ഭാരവാഹികളായ,ലിയോ ടോം,റെനിഷ്, ആശ സിബി, അനുശ്രീ സനൽ എന്നിവർ നേതൃത്വം നൽകി.

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500