മുത്തങ്ങ എക് സൈസ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ .മലപ്പുറം തിരൂരങ്ങാടി കൊടക്കല്ല് സ്വദേശി ഇർഷാദ് (25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 78 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സ്കാനിയ ബസ്സിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതി ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ വാങ്ങി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വില്പനയ്ക്ക് കൊണ്ടുവരുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.