കൽപ്പറ്റ:വെണ്ണിയോട് കല്ലട്ടി വീട്ടിൽ ജയേഷ്(40)ആണ് മരിച്ചത്. അയൽവാസിയുടെ തോട്ടത്തിൽ കവുങ്ങ് മുറിച്ചിട്ടപ്പോൾ ഒരു ഭാഗം ദേഹത്ത് തട്ടിയാണ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. കല്ലട്ടി വീട്ടിൽ ജയൻ്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ : രാധിക. മകൻ : ആദിദേവ് .

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം