മറുനാടൻ മലയാളി കർഷകർക്ക് സഹായവുമായി എൻ.എഫ്.പി.ഒ

കൽപ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് സഹായമായി നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ജൈവവള നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുനൂറിലധികം കർഷകർ ചേർന്നാണ് കാർഷിക മേഖലയുടെ വികസനത്തിൽ രാജ്യത്ത് ഒരു ബദൽ നടപ്പാക്കാൻ തുടങ്ങുന്നത്.
ഇടനിലക്കാരൻ്റെ ചൂഷണത്തിൽ നിന്നും കർഷകനെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന എഫ്.പി.ഒ. നയത്തിനനുസരിച്ചാണ് കേരളം ,കർണാടക, തമിഴ്നാട് ,മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും കൃഷി ചെയ്യുന്നവരുടെ ക്ഷേമത്തിനായി 2021-ൽ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രവർത്തനം തുടങ്ങിയത്.

സംഘടന, എഫ്.പി.ഒ., കമ്പനി എന്നീ നിലകളിൽ മൂന്ന് തട്ടുകളിലായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. കർഷകനെ ഇടനിലക്കാരൻ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനുള്ള ഇടപെടലുകളാണ് ഫലപ്രദമായി നടപ്പാക്കുന്നത്.ഇതിൻ്റെ ഭാഗമായി കർണാടകയിലെ നഞ്ചൻകോഡ് മൂന്ന് ഏക്കർ സ്ഥലത്ത് വലിയ തോതിൽ ജൈവ വള നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗുണമേന്മയുള്ള ജൈവവളം ഉല്പ്പാദന ചെലവിൽ തന്നെ അംഗങ്ങളായ കർഷകർക്ക് നൽകുകയാണ് ആദ്യം ചെയ്യുന്നതെന്ന് എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ് ജോർജ് പറഞ്ഞു.

പത്ത് മണിക്കൂറിൽ 3000 ചാക്ക് ജൈവവളം ഉല്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാൻ്റ്.
ചാണകം, ചകിരിച്ചോറ്, കരിമ്പിൻ ചണ്ടി, വെർമി കമ്പോസ്റ്റ് എന്നിവയും എൻ.പി.കെ.യും ചേർത്ത്
തയ്യാറാക്കിയ മിശ്രിതം ജൈവലായിനിയായ ഡബ്ല്യം.ഡി.സി.
(വേസ്റ്റ് ഡി കംപോസർ ) യും ഇ.എം.ലായിനിയും ചേർത്ത് സംസ്കരിച്ചെടുത്താണ് യന്ത്രസഹായത്തോടെ പൊടിച്ച് വളമാക്കുന്നത്.
വിദഗ്ധരുടെ ഉപദേശത്തോടെയാണ് ഇത് ഇത് തയ്യാറാക്കുന്നതെന്ന് വൈസ് ചെയർമാൻ വി.എൽ. അജയകുമാർ പറഞ്ഞു.
കർഷകരിൽ നിന്ന് ഏകദേശം
രണ്ട് കോടി രൂപയുടെ മൂലധന സ്വരൂപണമാണ് നടത്തിയത്. മുപ്പതിലധികം തൊഴിലാളികൾ എഫ്. പി.ഒ.യിൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട് .
വയനാട് പുൽപ്പള്ളിയിൽ എൻ.എഫ്.പി.ഒ.യുടെ ഓഫീസ് ഏകദേശം നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഇതോടെ കൂടുതൽ കർഷകരെ എഫ്.പി.ഒ.യുടെ ഭാഗമാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് കൺവീനർ എസ്.എം. റസാഖ് പറഞ്ഞു. കൂടുതൽ വിറ്റുവരവിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതോടെ ലാഭവിഹിതം കർഷകർക്ക് നൽകാനാകുമെന്ന് ട്രഷറർ പി.പി. തോമസ് പറഞ്ഞു.

. ലളിതമായ ചടങ്ങില്‍ സിന്ധുഹള്ളിയിലെ കര്‍ഷക പി.ആര്‍. രാജമ്മയാണ് യൂണിറ്റിന്റെ നാട മുറിച്ചത്. യൂണിറ്റിനായി ഭൂമി പാട്ടത്തിന് നല്‍കിയതും ഇവരാണ്. എല്‍എല്‍പി ചെയര്‍മാന്‍ വി.എല്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വിച്ച് ഓണ്‍ കര്‍മം എന്‍എഫ്പിഒ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ് നിര്‍വഹിച്ചു. ജൈവവളം വില്‍പന ഉദ്ഘാടനം എല്‍എല്‍പി മാനേജിംഗ് ഡയറക്ടര്‍ കെ.പി. ജോസ് നിര്‍വഹിച്ചു. എന്‍എഫ്പിഒ ഡയറക്ടര്‍ കെ.ജെ. ഷാജി ആദ്യ വില്‍പന സ്വീകരിച്ചു. യൂണിറ്റില്‍നിന്നുള്ള ആദ്യ ലോഡ് എന്‍എഫ്പിഒ കണ്‍വീനര്‍ എസ്.എം. റസാഖ് ഫഌഗ് ഓഫ് ചെയ്തു. എല്‍എല്‍പി സിഇഒ പി.സി. ടോമി പ്രസംഗിച്ചു. എന്‍എഫ്പിഒ ട്രഷറര്‍ പി.പി. തോമസ് സ്വാഗതവും ഡയറക്ടര്‍ ഇ.വി. ബിജു നന്ദിയും പറഞ്ഞു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.