രാഷ്ട്രീയ ലാഭത്തിനായി പൊതുവിദ്യാഭ്യാസത്തെ തകർക്കരുത് : വി.ഡി സതീശൻ

രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻ നിർത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ഏകീകരണത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണപക്ഷ സംഘടനയുടെ താൽപ്പര്യത്തിനനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന് ഔദ്യോഗിക പരിവേഷം നൽകിയ ഖാദർ കമ്മറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുന്നത് പൊതുവിദ്യാലയങ്ങളെ താങ്ങി നിർത്തുന്ന ഹയർ സെക്കണ്ടറി മേഖലയെ തകർക്കുമെന്നും, ചർച്ചകളില്ലാതെ ഇത് കേരളത്തിൽ നടപ്പാക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നും ഡിപ്പാർട്ട്മെന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം കൂട്ടിച്ചേർത്തു. ഹയർസെക്കണ്ടറി മേഖലയിൽ കാലങ്ങളായി പരിഹാരമില്ലാതെ തുടരുന്ന ജൂനിയർ അധ്യാപക പ്രശ്നം, പ്രിൻസിപ്പൽ നിയമനത്തിലെ അനീതികൾ , ക്ലർക്ക് – പ്യൂൺ – നിയമനത്തിലെ അവഗണന തുടങ്ങിയവയിൽ ഇടതു സർക്കാർ ആറുവർഷമായി തുടരുന്ന നിസംഗത വ്യക്തമായ ഹയർ സെക്കണ്ടറി വിരുദ്ധതക്ക് ഉദാഹരണമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ തീരുമാനമെടുത്ത ജൂനിയർ സ്ഥാനക്കയറ്റം ഉത്തരവാക്കാൻ വരും കാലങ്ങളിൽ യു ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കേരളം കാലങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസത്തെ നിഷേധിക്കുന്ന തരത്തിൽ ഹയർസെക്കണ്ടറി മേഖലയെ അക്കാദമികമായും ഭരണപരമായും തകർക്കുന്ന പരിഷ്ക്കാരമാണ് ഏകീകരണമെന്ന പേരിൽ ഇടതു സർക്കാർ ഉദ്ദേശിക്കുന്നതെന്നും, ജനാധിപത്യ വിരുദ്ധമായ അനാവശ്യ നീക്കത്തിനെതിരെ ശക്തമായ സാമൂഹ്യ പ്രതിരോധം ഉയരുമെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ടി സിദ്ദീഖ് എം എൽ എ പറഞ്ഞു. കേരളത്തിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശരാജ്യങ്ങളിൽ അഭയം തേടുന്നതിന്റെ മൂലകാരണം പൊതു വിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും ഒട്ടും ദീർഘവീക്ഷണമില്ലാതെ നടത്തുന്ന ഇത്തരം മണ്ടൻ പരിഷ്ക്കാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ജീവനക്കാരുടെ മരവിപ്പിച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന നികുതിക്കൊള്ള പിൻവലിക്കുക , പാഠ്യപദ്ധതി – പുസ്തക പരിഷ്കാരങ്ങളിലെ ചുവപ്പു വൽക്കരണ ശ്രമം അവസാനിപ്പിക്കുക, പരീക്ഷാ – മൂല്യനിർണ്ണയത്തിലെ അധ്യാപക ദ്രോഹനടപടികളിൽ നിന്ന് പിൻമാറുക, ഹയർ സെക്കണ്ടറി അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യാത്രയയപ്പു – അനുമോദന സമ്മേളനം ഐ സി ബാലകൃഷ്ണൻ എം എൽ എ യും വനിതാ സമ്മേളനം മുൻമന്ത്രി പി കെ ജയലക്ഷ്മിയും ഉദ്ഘാടനം ചെയ്തു.

വയനാട് ഡി സി സി പ്രസന്റ് എൻ ഡി അപ്പച്ചൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് , സംസ്ഥാന ട്രഷറർ ഡോ എസ് എൻ മഹേഷ് ബാബു , എഫ് എച്ച് എസ് ടി എ ചെയർമാൻ ആർ അരുൺ കുമാർ, എം സന്തോഷ് കുമാർ , ഡോ കെ വി മനോജ് , പി രാധാകൃഷ്ണൻ , സി ജോസ് കുട്ടി , എം റിയാസ് , എം വി അഭിലാഷ് , ടി എസ് ഡാനിഷ് , കെ വി ചന്ദ്രൻ , റോണി ജേക്കബ് , ഡോ സാബുജി വർഗീസ് , ബേബി ടി , വി എം ജയപ്രദീപ് , രാജൻ തോമസ് , നയനാദാസ് ,സുജാത ജി , നിഷ കെ യു , അബ്ദുൾ ലത്തീഫ് , രതി ടി , എസ് ശേഖർ, പി കെ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.