മാനന്തവാടി: കിഫ്ബി ധനസഹായം ഉപയോഗിച് വയനാട് ജില്ലയിൽ നടപ്പാക്കുന്ന വന്യമൃഗ ശല്യ പ്രതിരോധ പദ്ധതിയായ ക്രാഷ് ഗാർഡ് ഫെൻസിംഗ് പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യ ഘട്ടത്തിൽ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കൂടൽ കടവ് മുതൽ പാൽ വെളിച്ചം വരെയുള്ള 4.680 കി. മീ ദൂരത്തിൽ പദ്ധതി ആരംഭിക്കും. പദ്ധതി പ്രവർത്തനത്തിന് മുന്നോടിയായി മാനന്തവാടി എം എൽ എ പ്രദേശത്തെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പട്ട് രൂപികരിച്ച ജനകീയ കമ്മിറ്റിയുടെ യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ വിശദീകരിച്ചു. രൂക്ഷമായ വന്യമൃഗ ശല്യം അനുഭവപ്പെടുന്ന കൂടൽക്കടവ് , ചാലിഗദ്ധ , കുറുവാ ദ്വീപ്, പാൽ വെളിച്ചം പ്രദേശങ്ങളിൽ പദ്ധതി പ്രാവർത്തികമാകുന്നതോടെ വന്യമൃഗ ശല്യം കുറക്കാൻ കഴിയും എന്നാണ് കരുതുന്നത്. ചാലിഗദ്ധ സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗത്തിൽ ഒ.ആർ. കേളു എം എൽ എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സല കുമാരി നഗരസഭാ കൗൺസിലർമാരായ ഷിബു .കെ. ജോർജ്, ടിജി ജോൺസൺ , നോർത്ത് വയനാട് ഡി.എഫ്. ഒ മാർട്ടിൻ ലോവൽ, ജനകീയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം