ബത്തേരി:നായ്ക്കട്ടി മഹല്ല് കമ്മിറ്റി ആരംഭിക്കുന്ന എച്ച് എം എസ് അക്കാദമി സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ് നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അവറാൻ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് മുഹമ്മദ് ത്വയ്യിബ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ അസൈനാർ,ഷഹീദ് മാസ്റ്റർ മുട്ടിൽ,ആശ അരുൺ,ബീരാൻ. പി ടി, ഫാറൂഖ്, ബഷീർ എന്നിവർ സംസാരിച്ചു.

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി
കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്