സമസ്ത പ്രവാസി സെല്‍ സന്ദേശയാത്രക്ക് വയനാട്ടില്‍ സ്വീകരണം

കല്‍പ്പറ്റ:സമസ്ത പ്രവാസി സെല്‍ സന്ദേശയാത്രക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന യാത്ര രണ്ടാം ദിനത്തിലാണ് വയനാട്ടിലെത്തിയത്. സ്വീകരണയോഗം സമസ്ത കേന്ദ്ര മുശാവറ അംഗവും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.ടി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ മുഖ്യപങ്കും വിദേശങ്ങളില്‍ ചിലവഴിച്ച് കുടുംബത്തിനൊപ്പം രാഷ്ട്രത്തിനും താങ്ങായവര്‍ തിരിച്ച് നാട്ടിലെത്തുമ്പോള്‍ അവര്‍ക്ക് ഒരു കൈത്താങ്ങാവാനാണ് സമസ്ത പ്രവാസി സെല്‍ രൂപീകരിച്ചതെന്നും ആത്മാര്‍ഥമായുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടനക്ക് സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കലില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല സെല്ലിന്റെ പ്രവര്‍ത്തനം . ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാന്‍ സംഘടനക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി ഉമര്‍ മൗലവി കുപ്പാടിത്തറ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി മാന്നാര്‍ ഇസ്മയില്‍ കുഞ്ഞ് ഹാജി യാത്രയുടെ ലക്ഷ്യം വിശദീകരിച്ചു. കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടാണ് സംഘടന മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, ജീവിതത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ കണ്ടെത്തി അവര്‍ക്ക് ഉപജീവന പദ്ധതികള്‍ ആവിഷ്‌കരിക്കല്‍, ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഹെല്‍പ് ഡെസ്‌ക് അടക്കമുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പില്‍ വരുത്താല്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാഥാ അംഗങ്ങളെ കോര്‍ഡിനേറ്റര്‍ മജീദ് പത്തപ്പിരിയം പരിചയപ്പെടുത്തി. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ വി.കെ മുഹമ്മദ്, ഹംസ ഹാജി മാനിയൂര്‍, അഷ്‌റഫ് പാലത്തായി, ഇസ്മായില്‍ ഹാജി എടച്ചേരി, അസീസ് പുള്ളാവൂര്‍, ഇസ്മായില്‍ ഹാജി ചാലിയം, എ.കെ ആലിപ്പറമ്പ്, ശരീഫ് ദാരിമി കോട്ടയം, ഹസ്സന്‍ ആലങ്കോട് സംസാരിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍.

അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ…

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന്

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.