പുൽപ്പള്ളി: പഴശ്ശി രാജ കോളേജിലെ പ്രഥമ ബാച്ച് എംടിഎ വിദ്യാർഥിനി താര പി.വിയുടെ പേരിലുള്ള എന്റോവ്മെന്റ് അവാർഡുകൾ ബത്തേരി രൂപത അധ്യക്ഷനും പഴശ്ശിരാജ കോളജ് മാനേജരുമായ അഭിവന്ദ്യ ജോസഫ് മാർ തോമസ് വിതരണം ചെയ്തു. ജിത്യ .പി.രാജ് (യു.ജി. ക്ലാസ് ടോപ്പർ), ഖദിജ ഷാന(എംടിടിഎം യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ അബ്ദുൽ ബാരി കെ. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മേധാവി ഷെൽജി മാത്യു,അധ്യാപകരായ ഷൈജു പി.വി, അനൂപ് ഫിലിപ്, ദിവ്യ ദാസ്, സഹപാഠികളായ രജിത്ത് എൻ.ആർ, അജേഷ് കെ.ജി എന്നിവർ സംസാരിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ