വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 2017 ഏപ്രില്‍ മാസം മുതല്‍ 2023 ജനുവരി മാസം വരെ നടന്ന പ്രസവം, സിസേറിയന്‍ എന്നിവയ്ക്ക് ജനനി സുരക്ഷ യോജനയിലൂടെ അമ്മമാര്‍ക്ക് ധനസഹായം ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കുന്നു. ആനുകൂല്യം ലഭിക്കുന്നതിന് അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ പകര്‍പ്പ് (പേര്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്കിന്റെ പേര് എന്നിവ വ്യക്തമായിരിക്കണം), ഡിസ്ചാര്‍ജ്ജ് കാര്‍ഡിന്റെ പകര്‍പ്പ് ഫോണ്‍ നമ്പര്‍ സഹിതം ഫെബ്രുവരി 28 നകം സൂപ്രണ്ട്, താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി, വൈത്തിരി, പിന്‍: 673576 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഹാജരാക്കണം. ഫോണ്‍: 04936 256229.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ