കൽപ്പറ്റ : നികുതി ഭീകരതയ്ക്കെതിരെ
യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളമശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ
പോലീസ് നടത്തിയ അതിക്രമങ്ങളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിലിനെയും എറാണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിഹാസിനെയും കയേറ്റം ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ, സംസ്ഥാന സമിതി അംഗം സി. എ അരുൺദേവ്, ജില്ലാ സെക്രട്ടറിമാരായ ഡിന്റോ ജോസ്, വി സി വിനിഷ്, എബിൻ മുട്ടപ്പള്ളി, മണ്ഡലം പ്രസിഡന്റ്മാരായ ജസ്‌വിൻ പടിഞ്ഞാറത്തറ, ശ്രീജിത്ത് മുട്ടിൽ, ജിനേഷ് മുപൈനാട്, പ്രതാപൻ കൽപ്പറ്റ, ഷാജി മേപ്പാടി, ലിറാർ മുട്ടിൽ, സുമേഷ് മുണ്ടേരി, രാഹുൽ ഓണിവയൽ തുടങ്ങിവർ പങ്കെടുത്തു

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ