തൃക്കൈപ്പറ്റ: സ്കൂട്ടറിൽ യാത്രക്കിടെ റോഡിന് നടുവിലൂടെ കാട്ടുപന്നി കുറുകെ ചാടിയതുമൂലം തെറിച്ച് വീണ് യുവാവിന് ഗുരുതരമായ പരിക്ക് പറ്റി. തൃക്കൈപ്പറ്റ മണിക്കുറ്റിയിൽ ലിബിൻ ജോണാണ് (30) അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 10 മണിയോടടുത്ത് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച ലിബിനെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം, പരിക്കുകളുടെ ഗുരുതരാവസ്ഥ പരിഗണിച്ച് കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃക്കൈപ്പറ്റ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നത് കൂടാതെ, ജനങ്ങളുടെ ജീവനും ഭീഷണിയാവുന്ന വിധത്തിൽ വന്യമൃഗശല്യം വർദ്ധിച്ചു വരുന്നതിൽ ആശങ്കാകുലരായിരിക്കയാണ് നാട്ടുകാർ.

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ
ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍