പടിഞ്ഞാറത്തറ : വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവുന്നതും 73 ശതമാനത്തിലധികം പണി പൂർത്തീകരിച്ചത് മായ കോഴിക്കോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ട് പടിഞ്ഞാറത്തറ ടൗണിൽ നടക്കുന്ന റിലേ സമരം വെള്ളിയാഴ്ച്ച 55 ദിവസം പൂർത്തിയാവുന്നു.ഇതോടനുബന്ധിച്ച് വൈകുന്നേരം സമരപ്പന്തലിനു മുന്നിൽ നൂറുകണക്കിനാളുകൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. വയനാടിന് വഴിയേകൂ.. വെളിച്ചമേകു എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രതിഷേധം.എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കും ഇതിനകം ജനകീയ കർമ്മസമിതി നിവേദനം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് കർമ്മസമിതി നൽകിയ അപേക്ഷ പ്രകാരം വനം-വന്യജീവി വകുപ്പ് അന്വേഷണം നടന്നുവരികയാണ്. കേരള ഹൈക്കോടതിയിലും കർമ്മ സമിതി നൽകിയ പരാതി നിലവിലുണ്ട്. വനം റവന്യൂ പൊതുമരാമത്ത് എന്നിവ സംയുക്തമായി ഒരു സർവേ നടത്തി പാത പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കർമ്മസമിതി വരുംദിവസങ്ങളിൽ നേതൃത്വം നൽകും. സമരത്തിന്റെ 75ാം ദിനം വനപാതയിലൂടെ ആയിരങ്ങളെ സംഘടിപ്പിച്ച് വഴി ഒരുക്കൽ സമരം നടത്തും . കുട്ടികളേയും, സ്ത്രീകളേയും ഉൾപ്പെടുത്തി പ്രധാനമന്ത്രി, പ്രസിഡണ്ട് , മുഖ്യമന്ത്രി എന്നിവർക്ക് ലക്ഷം കാർഡുകൾ അയക്കും. ചുരത്തിൽ മനുഷ്യ ചങ്ങല , രാപകൽ സമരം, ഏകദിന ഉപവാസം എന്നിവയും വരും ദിവസങ്ങളിൽ നടത്താനാണ് ജനകീയ കർമ്മ സമിതി തീരുമാനം

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ