കളിപ്പാട്ടം കൊണ്ടുവന്ന ബോക്‌സിൽ തേച്ചുപിടിപ്പിച്ച് സ്വർണം; കരിപ്പൂരിൽ കാസർഗോഡ് സ്വദേശിയുൾപ്പെടെ മൂന്നുപേർ കസ്റ്റംസിന്റെ വലയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഒന്നേ കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. പാലക്കാട് കൂടല്ലൂർ സ്വദേശി ശറഫുദ്ധീൻ, മലപ്പുറം നിലമ്പൂർ സ്വദേശി നിഷാജ്, കാസർകോട് എരുതുംകടവ് സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേർ സ്വർണവുമായി പിടിയിലായത്. 2.2 കിലോഗ്രാം സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. 1015 ഗ്രാം സ്വർണമിശ്രിതമാണ് ശറഫുദ്ധീനിൽ നിന്ന് പിടികൂടിയത്. നാല് ക്യാപ്സ്യൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാൾ സ്വർണം കടത്തിക്കൊണ്ടുവന്നത്. കുട്ടികളുടെ കളിപ്പാട്ടം കൊണ്ടുവന്ന കാർഡ്ബോർഡ് ബോക്സിൽ തേച്ചുപിടിപ്പിച്ചാണ് അഷ്‌റഫ് സ്വർണം എത്തിച്ചത്.
ഇതൊരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ വേർതിരിച്ചെടുക്കുകയായിരുന്നു എന്ന് കസ്റ്റംസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും കസ്റ്റംസ് അറിയിച്ചു

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ

ഭീതിയുയര്‍ത്തി വൈറല്‍ പനി, മഞ്ഞപ്പിത്തം, എലിപ്പനി

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വിവിധ ജില്ലകളിൽ കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗര പ്രദേശങ്ങളിലടക്കം വൈറല്‍ പനി, എലിപ്പനി, മഞ്ഞപ്പിത്തം ഭീതി ഉയർത്തുകയാണ്. ആയിരക്കണക്കിന് രോഗികളാണ് പനി ബാധിച്ച്‌ മാത്രം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.