ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി ഭാര്യയുടെ പരസ്യം; കാരണം അതിവിചിത്രം

തൻറെ ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി പരസ്യം നൽകിയിരിക്കുകയാണ് ഒരു ഭാര്യ. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. തന്റെ വളർത്തുനായയെ പിരിയാൻ കഴിയാത്തത് കൊണ്ടാണ് സോനാലി എന്ന യുവതി 29 -കാരനായ ഭർത്താവിനെ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം എന്ന് പരസ്യം നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് വിചിത്രമായ ഈ സംഭവം പുറത്തുവന്നത്. അമിത് അറോറ എന്ന റെഡിറ്റ് ഉപയോക്താവാണ് തൻ്റെ സുഹൃത്തിൻറെ ജീവിതത്തിൽ സംഭവിച്ച ഈ വിചിത്രമായ കാര്യം പങ്കുവെച്ചത്.

യഥാർത്ഥത്തിൽ സോനാലി 29 -കാരനായ തൻറെ ഭർത്താവ് ഗൗരവിന് സമ്മാനം നൽകാനാണ് ഒരു നായക്കുട്ടിയെ വാങ്ങിയത്. രണ്ടുമാസം പ്രായമുണ്ടായിരുന്ന ലിയോ എന്ന ജർമൻ ഷെപ്പേർഡ് നായക്കുട്ടിയെ ഇരുപതിനായിരം രൂപ മുടക്കിയാണ് ഇവർ സ്വന്തമാക്കിയത്. നായക്കുട്ടിയെ വാങ്ങുമ്പോൾ ഭർത്താവിന് സമ്മാനിക്കുക എന്നതായിരുന്നു സോനാലിയുടെ ലക്ഷ്യം. എന്നാൽ, നായക്കുട്ടിയുമായി വീട്ടിലെത്തി കഴിഞ്ഞപ്പോഴാണ് അവൾ അറിയുന്നത് ഭർത്താവിന് നായ അലർജിയാണെന്ന്. പക്ഷേ, അപ്പോഴേക്കും ലിയോയുമായി വളരെ വലിയൊരു ആത്മബന്ധം സോനാലിക്ക് ഉണ്ടായി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ലിയോയെ പിരിയാൻ അവൾക്ക് മനസ്സ് വന്നില്ല. എന്നാൽ അതേസമയം തന്നെ ഭർത്താവിനും നായക്കുട്ടിക്കും ഒപ്പം ഒരുമിച്ചു കഴിയാനും സാധിക്കാത്ത അവസ്ഥ വന്നു.
ഒടുവിൽ അവൾ ഒരു ഉപായം കണ്ടെത്തി. ഒരാളെ മറ്റാർക്കെങ്കിലും ദത്തു നൽകാം. അങ്ങനെ അവൾ ഭർത്താവിനെ ദത്ത് നൽകാൻ തീരുമാനിച്ചു. അതിനായി ആവശ്യക്കാരെ തേടി ഒരു പരസ്യം നൽകി. പരസ്യം ഇങ്ങനെയായിരുന്നു: 29 വയസുള്ള സുന്ദരനായ ഗൗരവിന് ബൈക്ക് ഓടിക്കാനും ഭക്ഷണം പാചകം ചെയ്യാനും അറിയാം. മറ്റ് ആകർഷണീയമായ ഗുണങ്ങളുമുണ്ട്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം.

പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഗൗരവിനെ ഞങ്ങൾക്ക് വേണ്ട പകരം ലിയോയെ തന്നാൽ മതി എന്നായിരുന്നു പരസ്യം കണ്ട് ചിലർ രസകരമായി കുറിച്ചത്.

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ

ഭീതിയുയര്‍ത്തി വൈറല്‍ പനി, മഞ്ഞപ്പിത്തം, എലിപ്പനി

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വിവിധ ജില്ലകളിൽ കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗര പ്രദേശങ്ങളിലടക്കം വൈറല്‍ പനി, എലിപ്പനി, മഞ്ഞപ്പിത്തം ഭീതി ഉയർത്തുകയാണ്. ആയിരക്കണക്കിന് രോഗികളാണ് പനി ബാധിച്ച്‌ മാത്രം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.