ഫിഫയുടെ മികച്ച താരമാവാന്‍ മെസിയും ബെന്‍സേമയും എംബാപ്പെയും; വിജയിയുടെ പേര് ചോർന്നു?

പാരീസ്: ഫിഫയുടെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ. പാരീസില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30ന് ആരംഭിക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. മികച്ച പുരുഷ താരമാവാന്‍ പിഎസ്‍ജിയുടെ അർജന്‍റൈന്‍ സൂപ്പർ താരം ലിയോണല്‍ മെസിയും പിഎസ്‍ജിയുടെ തന്നെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയും റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെന്‍സേമയും തമ്മിലാണ് പോരാട്ടം. ഇവരില്‍ ആരാവും വിജയി എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ജേതാവിന്‍റെ പേര് ചോർന്നതായാണ് റിപ്പോർട്ട്.

ഇക്കുറി അർജന്‍റീനയെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്‍റിലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്ത ലിയോണല്‍ മെസിക്കാണ് പുരസ്കാര സാധ്യത. മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടുമെന്ന് അർജന്‍റൈന്‍ മാധ്യമപ്രവർത്തകനാണ് റിപ്പോർട്ട് ചെയ്തത്. ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ഫൈനലിലെ രണ്ട് അടക്കം ഏഴ് ഗോളുകള്‍ മെസി ടൂർണമെന്‍റില്‍ അടിച്ചുകൂട്ടിയിരുന്നു. അടുത്തിടെ ലോറസ് പുരസ്കാരത്തിനും മെസിയുടെ പേര് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അർജന്‍റീനയ്ക്ക് ഖത്തർ ലോകകപ്പ് കിരീടം സമ്മാനിച്ചതിന് പുറമെ പിഎസ്ജിക്കായി സീസണില്‍ 16 ഗോളും 14 അസിസ്റ്റും 27 മത്സരങ്ങളില്‍ മെസി നേടിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ബാലന്‍ ഡി ഓർ പുരസ്കാരം നേടിയ ബെന്‍സേമയെയും ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച എംബാപ്പെയേയും മെസി അനായാസം പിന്തള്ളും എന്നാണ് റിപ്പോർട്ടുകള്‍.

ലിയോണല്‍ മെസിക്കും കിലിയന്‍ എംബാപ്പെയ്ക്കും കരീം ബെന്‍സേമയ്ക്കും പുറമെ ജൂലിയന്‍ ആല്‍വാരസ്, ജൂഡ് ബെല്ലിംങ്ഹാം, കെവിന്‍ ഡി ബ്രൂയിന്‍, എർലിംഗ് ഹാലണ്ട്, അഷ്റഫ് ഹക്കീമി, റോബർട്ട് ലെവന്‍ഡോവ്സ്കി, സാദിയോ മാനേ, ലൂക്കാ മോഡ്രിച്ച്, നെയ്മർ, മുഹമ്മദ് സലാ, വിനീഷ്യസ് ജൂനിയർ എന്നിവരാണ് മികച്ച താരമാവാനുള്ള നോമിനേഷനില്‍ അവസാന 14ല്‍ എത്തിയിട്ടുള്ളത്.

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ

ഭീതിയുയര്‍ത്തി വൈറല്‍ പനി, മഞ്ഞപ്പിത്തം, എലിപ്പനി

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വിവിധ ജില്ലകളിൽ കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗര പ്രദേശങ്ങളിലടക്കം വൈറല്‍ പനി, എലിപ്പനി, മഞ്ഞപ്പിത്തം ഭീതി ഉയർത്തുകയാണ്. ആയിരക്കണക്കിന് രോഗികളാണ് പനി ബാധിച്ച്‌ മാത്രം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.