10 റൺസിന് എല്ലാവരും പുറത്ത്! ട്വന്റി-20യിലെ ഏറ്റവും കുറഞ്ഞ സ്കോർ; എതിർ ടീമിന് രണ്ട് ബോളിൽ ജയം

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഐൽ ഓഫ് മാൻ ടീം. സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനാണ് എല്ലാവരും കൂടാരം കയറിയത്. 8.4 ഓവർ ബാറ്റ് ചെയ്താണ് 10 റൺസ് നേടിയത്. നാല് റൺസെടുത്ത ജോസഫ് ബറോസാണ് ടോപ് സ്കോറർ. ഏഴ് പേർ പൂജ്യത്തിന് പുറത്തായി. മൂന്ന് പേർ രണ്ട് റൺസെടുത്ത് പുറത്തായി. നാല് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് കമ്രാനും ആറ് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അത്തീഫ് മുഹമ്മദുമാണ് സ്പെയിനിനായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ വെറും രണ്ട് പന്തുകളിൽ സ്പെയിൻ ലക്ഷ്യത്തിലെത്തി. മൂന്ന് പന്ത് നേരിട്ട് രണ്ട് സിക്സറുകൾ പറത്തിയ ഓപ്പണർ അവൈസ് മുഹമ്മദാണ് വിജയറൺ കുറിച്ചത്. ടോസ് നേടിയ സ്പെയിന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബി​ഗ്ബാഷിൽ സിഡ്‌നി തണ്ടര്‍ ടീം 15 റണ്ണിന് പുറത്തായിരുന്നു. സിഡ്‌നി തണ്ടറിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സിന് എതിരായ മത്സരം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പക്ഷേ സിഡ്‌നി താരങ്ങള്‍ നാണംകെട്ട് മടങ്ങി. അഡ്‌ലെയ്‌ഡ് മുന്നോട്ടുവെച്ച 140 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിഡ്‌നി തണ്ടര്‍ ടീമിന്‍റെ ഇന്നിംഗ്‌സ് പവര്‍ പ്ലേ കടന്നില്ല. വെറും 5.5 ഓവറില്‍ 15 റണ്ണില്‍ ടീം പുറത്തായി. കൂറ്റനടിക്കാരായ അലക്‌സ് ഹെയ്‌ല്‍സും മാത്യൂ ഗില്‍ക്‌സും ജേസന്‍ സങ്കയും പൂജ്യത്തിനും റൈലി റൂസോ മൂന്നിനും പുറത്തായി. ടീമിലെ ഒരൊറ്റ താരം പോലും രണ്ടക്കം കാണാതെ വന്നപ്പോള്‍ നാല് റണ്‍സെടുത്ത പത്താം നമ്പര്‍ താരം ബ്രെണ്ടന്‍ ഡോഗെറ്റായിരുന്നു ടോപ് സ്കോറര്‍. അഞ്ച് താരങ്ങള്‍ ഡക്കായി.

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ

ഭീതിയുയര്‍ത്തി വൈറല്‍ പനി, മഞ്ഞപ്പിത്തം, എലിപ്പനി

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വിവിധ ജില്ലകളിൽ കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗര പ്രദേശങ്ങളിലടക്കം വൈറല്‍ പനി, എലിപ്പനി, മഞ്ഞപ്പിത്തം ഭീതി ഉയർത്തുകയാണ്. ആയിരക്കണക്കിന് രോഗികളാണ് പനി ബാധിച്ച്‌ മാത്രം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.