പത്മശ്രീ ബഹുമാനിതരെ ജന്മഭൂമി ആദരിച്ചു

കല്‍പ്പറ്റ: ജന്മഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തില്‍ പത്മശ്രീ പുരസ്‌കാരം വയനാടിന് സമ്മാനിച്ച ഡോ. ഡി.ഡി. സഗ്‌ദേവിനെയും ചെറുവയല്‍ രാമനെയും ആദരിച്ചു. ആരോഗ്യ മേഖലയിലെ സമര്‍പ്പിത ജീവിതത്തിനാണ് ഡോ. ഡി.ഡി. സഗ്‌ദേവിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. കാര്‍ഷിക സംസ്‌കാരം ജീവിതചര്യയാക്കി വിത്തുകള്‍ പുതു തലമുറക്കായി കാത്ത് സൂക്ഷിക്കുന്നതിനാണ് ചെറുവയല്‍ രാമന് രാജ്യം പത്മശ്രീ നല്‍കിയത്. കല്‍പ്പറ്റ ഓഷിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജനക്ഷേമത്തിന് വേണ്ടിയും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയും സ്വന്തം ജീവിതം സമര്‍പ്പിച്ചവരാണ് ചെറുവയല്‍ രാമനും, ഡോ. ഡി.ഡി.സഗ്‌ദേവും ഇവര്‍ക്ക് രാജ്യം പത്മശ്രീ നല്‍കി ബഹുമാനിച്ചത് ജില്ലക്ക് മാത്രമല്ല ഈ രാജ്യത്തിന് മൊത്തം അഭിമാനമാണെന്ന് ആദ്ദേഹം പറഞ്ഞു. ഒര് കാലത്ത് പദ്മശ്രീ പുരസ്‌കാരം വരേണ്യവര്‍ഗ്ഗത്തിന് മാത്രമാണ് ലഭിച്ച് കൊണ്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ അര്‍ഹതയുള്ള സാധാരണക്കാര്‍ ലഭിച്ച് തുടങ്ങിയത് അഭിനന്ദനാര്‍ഹമാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് കൊണ്ട് വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് അധ്യക്ഷന്‍ ജോണി പാറ്റാനി പറഞ്ഞു. കൃഷിയാണ് എന്റെ രാഷ്ട്രീയമെന്നും നല്ല വെള്ളം നല്ല മണ്ണ് നല്ല ഭക്ഷണം ഇതാണ് തന്റെ മുദ്രാവാക്യമെന്നും ഇത് യുവതലമുറ ഏറ്റെടുക്കണമെന്നും ആദരവ് ഏറ്റ് വാങ്ങി പത്മശ്രീ ചെറുവയല്‍ രാമന്‍ ആവശ്യപ്പെട്ടു. തനിക്ക് കിട്ടിയ പുരസ്‌കാരം വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ചതാണെന്ന് ആദരവ് ഏറ്റ്‌വാങ്ങി ഡോ. ഡി.ഡി.സഗ്‌ദേവ് പറഞ്ഞു. ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ബിജെപി ദേശീയ സമിതി അംഗം പള്ളിയറ രാമന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, വയനാട് പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ജിതിന്‍ ജോസ്, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, ജന്മഭൂമി ജില്ലാ ലേഖകന്‍ കെ. സജീവന്‍, ജന്മഭൂമി എഫ്ഒ ശിവദാസന്‍ വിനായക എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തീര്‍ത്ഥ എസ് നായരുടെ വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടി ദേശീയഗാനത്തോടെ സമാപിച്ചു.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍

സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം

സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം

അവിവാഹിതരായ കപ്പിളാണോ; സോറി ഇന്ത്യയിൽ റൂമില്ല.

സോറി ഇന്ത്യ അത്ര കപ്പിള്‍ ഫ്രണ്ട്‌ലി അല്ല. അവിവാഹിതരായ കപ്പിള്‍സിന് ഇന്ത്യയില്‍ ഹോട്ടല്‍ മുറി കിട്ടില്ലേ.. കിട്ടാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ പങ്കാളിയുമായി ഒന്നിച്ച് ഒരു യാത്രയ്ക്ക് ഒരുങ്ങി. പോകാനുള്ള പെട്ടി വരെ

ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ്.സി.സി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ് സി സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ, മാനന്തവാടി പ്രൊവിൻസിൽ അംഗമായ സിസ്റ്റർ അലീന ഗുരുവായൂർ ലിറ്റിൽ

അഖിലകേരള വായനോത്സവം ജൂലൈ 20ന്

കൽപ്പറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവം ജൂലൈ 20 ഞായറാഴ്ച്ച 3 മണിക്ക് ജില്ലയിലെ ലൈബ്രറികളിൽ മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായി നടക്കും. ലൈബ്രറി തലത്തിൽ നിന്നും വിജയിക്കുന്ന രണ്ട്

നിർമ്മാണ തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കൺവെൻഷൻ കൽപ്പറ്റയിൽ

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും, പെൻഷൻ കുടിശ്ശിക വിതരണം,ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവാഹ, ചികിത്സ ധനസഹായം മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.