തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: അഞ്ച് എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി.

ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂർ

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മൂന്ന് സീറ്റുകളും എൽഡിഎഫ് നിലനിർത്തി.

മയ്യിൽ പഞ്ചായത്തിലെ വള്ളിയോട്ട് വാർഡിൽ സിപിഎം ജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി രാജനാണ് ഇവിടെ ജയിച്ചത്.
ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡ് എൽഡിഎഫ് വിജയത്തോടെ നിലനിർത്തി.
പേരാവൂർ ഒന്നാം വാർഡ് മേൽ മുരിങ്ങോടിയിലും എൽഡിഎഫ് വിജയിച്ചു.
കോഴിക്കോട്

കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. പതിനഞ്ചാം വാർഡിലെ നിർണായക ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി. മുംതാസാണ് ഇവിടെ വിജയിച്ചത്.
വയനാട്

സുൽത്താൻ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ് പ്രമോദ് 204 വോട്ടിനാണ് എൽഡിഎഫിന്റെ പി.കെ ദാമുവിനെ പരാജയപ്പെടുത്തിയത്.കെ എസ് പ്രമോദിന് 573 വോട്ട് ലഭിച്ചപ്പോൾ പി കെ ദാമുവിന് 369 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തതെങ്കിലും എൽഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണത്തെ ഫലം സ്വാധീനിക്കില്ല
മലപ്പുറം

മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു ഡി എഫ് വിജയിച്ചു. മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചു പിടിച്ചു. എആർ നഗർ ഏഴാം വാർഡ് കോൺഗ്രസിലെ പികെ ഫിർദൗസ് ജയിച്ചു. കരുളായി പഞ്ചായത്തിലെ 12 വാർഡിൽ കോൺഗ്രസിലെ സുന്ദരൻ കരുവാടൻ ജയിച്ചു. ഊരകം പഞ്ചായത്ത് വാർഡ് 5 മുസ്ലിം ലീഗിലെ സമീറ കരിമ്പൻ ജയിച്ചു. തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.എവിടെയും ഭരണമാറ്റം ഇല്ല.
പാലക്കാട്

കടമ്പഴിപ്പുറം പഞ്ചായത്തിലെ 17-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കുളക്കുഴി ബാബുരാജാണ് വിജയിച്ചത്.
ആനക്കര പഞ്ചായത്തിലെ ഏഴാം വാർഡായ മലമൽക്കാവിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി. ബഷീർ ജയിച്ചു. 234 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. നേരത്തെയുണ്ടായിരുന്ന യുഡിഎഫ് മെമ്പറുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ഈ വാർഡ് യുഡിഎഫ് നിലനിർത്തി.
തൃത്താല പഞ്ചായത്തിലെ നാലാം വാർഡ് വി.കെ കടവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി.വി മുഹമ്മദ് അലി 256 വോട്ടിന്റെ ലീഡിൽ വിജയിച്ചു. എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
തൃശ്ശൂർ

എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി എഫിന് വിജയം. 234 വോട്ടിന്റെ ഭുരിപക്ഷത്തിൽ എൽ.ഡി എഫിന്റെ എം.കെ ശശിധരൻ സീറ്റ് നിലനിർത്തി. സിപിഎം അംഗം മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വൻ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണ് കടങ്ങോട്.

എറണാകുളം

ഉപതെരഞ്ഞെടുപ്പ് നടന്ന കോതമംഗലം പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ LDF സ്ഥാനാർത്ഥി ഉപതെരഞ്ഞെടുപ്പിൽ തണ്ണീർമുക്കത്ത് ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി. സി.പി.എമ്മിലെ സാബു മാധവൻ 43 വോട്ടിന് വിജയിച്ചു
ആലപ്പുഴ

തണ്ണീർമുക്കത്ത് ബിജെപിയുടെ വി.പി ബിനു 83 വോട്ടിന് വിജയിച്ചു സീറ്റ് നിലനിര്‍ത്തി
എടത്വയിലെ തായങ്കരി വെസ്റ്റിൽ സിപിഎമ്മിൻ്റ വിനീത ജോസഫുമാണ് ജയിച്ചത്. 71 വോട്ടിനാണ് വിനിതയുടെ ജയം
കോട്ടയം
ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽഡിഎഫിന് ഒരു സീറ്റ് നഷ്ടമായി. യുഡിഎഫ് ഒരു സിറ്റിംഗ് സീറ്റ് നിലനിർത്തുകയും ഒരു സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ അനിതാ സന്തോഷ് ആണ് ഇവിടെ വിജയിച്ചത്.
കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. യുഡിഎഫിലെ ഷിബു പോതമാക്കലാണ് ജയിച്ചത്.
വെളിയന്നൂർ പഞ്ചായത്തിലെ ഏഴാം വാർഡും ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നിലനിർത്തി.
കോട്ടയം പാറത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് നിലനിർത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസിന അന്ന ജോസ് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.
പത്തനംതിട്ട

കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നും എൻഡിഎ സീറ്റ്‌ പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി രാമചന്ദ്രൻ 93 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. എൽഡിഎഫ് രണ്ടാമതും യുഡിഎഫ് മൂന്നാമതുമായാണ് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഫിനിഷ് ചെയ്തത്.
എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ അനിതാ സന്തോഷാണ് ഇവിടെ വിജയിച്ചത്. ഇതോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യതയേറി.
കൊല്ലം

ഇടമുളയ്ക്കൽ പഞ്ചായത്തിലെ തേവർതോട്ടം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി. അനിൽകുമാർ 262 വോട്ടിന് ജയിച്ചു
കൊല്ലം കോർപറേഷനിലെ മൂന്നാം ഡിവിഷനായ മീനത്തുചേരി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. ആർ.എസ്.പിയുടെ ദീപു ഗംഗാധരൻ 638 വോട്ടുകൾക്ക് ഇവിടെ വിജയിച്ചു. എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റാണിത്.
കൊല്ലം വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് വാർഡിൽ എൽ.ഡി.എഫിന് ജയം. 241 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി എൻ. അനിൽകുമാർ വിജയിച്ചത്. സിപിഎം പ്രതിനിധി എ.റഹീം കുട്ടി മരിച്ചതിനെ തുടർന്നായിരുന്നു കുന്നിക്കോട് നോർത്ത് വാർഡിൽ ഉപ തെരഞ്ഞെടുപ്പ് നടന്ന
തിരുവനന്തപുരം

കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. 12-ാം വാർഡിൽ സിപിഎമ്മിന്റെ ബീനാ രാജീവിന്റെ ജയം 133 വോട്ടിനാണ്. നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ബീനാ രാജീവ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന

മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി

മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി.കാക്കവയൽ ടൗണിലെ കെഎം ഫിഷ് സ്റ്റാളിൽ നിന്നുമാണ് പതിനായിരം രൂപയോളം നഷ്ടമായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.കട ഉടമയോട് മീൻ നന്നാക്കി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന്

വനത്തിൽ കയറി മൃഗവേട്ട; നാല് പേർ പടിയിൽ

പുൽപ്പള്ളി: കർണാടക വനത്തിൽ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി വ്യാപകമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളായ 4 പേരെ ചെതലത്ത് റേഞ്ച് ഓഫീസർ എം കെ

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനായി നാളെ(നവംബര്‍ 14) തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദേശ പത്രികകളും സ്വീകരിക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍

ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണം 18 മുതൽ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഏകാരോഗ്യ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ നവംബര്‍ 18 മുതൽ 24 വരെ ജില്ലയിൽ

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ഭാഗത്ത് ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 18 രാവിലെ 12 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ലേലത്തിനായുള്ള ക്വട്ടേഷനുകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.