മെഡിക്കല്‍ കോളജില്‍ സിക്കിള്‍സെല്‍ വാര്‍ഡ് തുറന്നു

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ നവീകരിച്ച സിക്കിള്‍സെല്‍ വാര്‍ഡ് ഒ.ആര്‍ കേളു എംഎല്‍എ രോഗികള്‍ക്കു തുറന്നുനല്‍കി. എച്ച്.പി.എല്‍.സി മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനവും മാതൃയാനം പദ്ധതി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സിക്കിള്‍സെല്‍ തുടര്‍ ചികിത്സാ ബുക്ക്ലെറ്റ് പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ സിക്കിള്‍സെല്‍ പേഷ്യന്റ് അസോസിയേഷന്‍ അംഗം സരസ്വതി ഏറ്റുവാങ്ങി. എക്സൈസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ആരംഭിച്ച വിമുക്തി ഡി അഡിക്ഷന്‍ സെന്ററും മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് ഷാജി ലഹരിവിരുദ്ധ സന്ദേശം നല്‍കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തി. എം.പിയുടെ പ്രതിനിധി പി.കെ ജയലക്ഷ്മി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ അരുണ്‍കുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ്, എച്ച്ഡിഎസ് പ്രതിനിധികളായ കുര്യാക്കോസ്, വീരേന്ദ്രകുമാര്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രക്തജന്യ രോഗികള്‍ക്കു മാത്രമായി കൂടുതല്‍ മികച്ച പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനാണ് 10 കിടക്കകളോടുകൂടി സിക്കിള്‍സെല്‍ വാര്‍ഡ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. എച്ച്ഡിയു (ഹൈ ഡിപ്പന്‍ഡന്റ് യൂണിറ്റ്) വഴി ജില്ലയിലെ അരിവാള്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം ലഭ്യമായ അരിവാള്‍ കോശ രോഗനിര്‍ണയത്തിന്റെ ആധുനിക പരിശോധനാ സംവിധാനമാണ് എച്ച്പിഎല്‍സി (ഹൈ പെര്‍ഫോമന്‍സ് ലിക്വിഡ് ക്രൊമാറ്റോഗ്രഫി) മെഷീന്‍ വഴി സാധ്യമാക്കുന്നത്. ഇതോടെ സൗജന്യവും കൃത്യവുമായ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഇതുവഴി ലഭ്യമാവും.

പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സതേടുന്ന രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ളതാണ് സിക്കിള്‍സെല്‍ തുടര്‍ചികിത്സാ ബുക്ക്ലെറ്റ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗികളുടെ വിവരങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി സൂക്ഷിക്കാനും തുടര്‍ചികിത്സ ഉറപ്പുവരുത്താനും ഇതുവഴി കഴിയും. പുതുക്കിയ മാതൃയാനം പദ്ധതിയിലൂടെ ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലേക്കും പ്രസവത്തിനു ശേഷം വീട്ടിലേക്കും സൗജന്യ യാത്ര സാധ്യമാവും. ഹോം ഡെലിവറി, പ്രസവസംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കഴിയുമെന്നതാണ് ശ്രദ്ധേയം. വാഹനസൗകര്യമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫിസര്‍, മൂന്നു സ്റ്റാഫ് നഴ്സ്, സോഷ്യല്‍ വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ്, മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ സേവനം ലഭ്യമാണ്. ലഹരിക്കടിമപ്പെട്ടവരെ വൈദ്യസഹായവും കൗണ്‍സലിങും നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയെന്നതാണ് ഡി അഡിക്ഷന്‍ സെന്ററിന്റെ ലക്ഷ്യം.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ 2025-26 അധ്യയന വർഷം ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22 രാവിലെ 10

പാലിയേറ്റീവ് നഴ്‌സിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ബത്തേരി: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെൻ്ററിൽ പാലിയേറ്റീവ് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്‌സസ് ആൻ്റ് മിഡ്വൈഫ്സ് കൗൺ സിൽ രജിസ്ട്രേഷൻ.

ജോലി ഒഴിവ്

വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത :

ബാവലി തടി ഡിപ്പോയില്‍ ഇ-ലേലം

വനം വകുപ്പിന്റെ ബാവലി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളിലുള്ള തേക്ക് തടികള്‍ നവംബര്‍ 18 ന് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.