ഇന്‍ഡോറിലേതുപോലുള്ള പിച്ചുകളില്‍ കളിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ കളിച്ചതുപോലെയുള്ള ആക്രമണോത്സുക ഇന്നിംഗ്സുകള്‍ ആരെങ്കിലും കളിക്കേണ്ടതുണ്ടെന്നും അങ്ങനെ കളിക്കുന്ന ആള്‍ നൂറ് റണ്‍സടിച്ചില്ലെങ്കിലും അത്തരം ചെറു ഇന്നിംഗ്സുകള്‍ കളിയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും രോഹിത് പറഞ്ഞു. ശ്രേയസ് മികച്ച ഇന്നിംഗ്സാണ് കളിച്ചത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഉസ്മാന്‍ ഖവാജയുടെ അസാമാന്യ ക്യാച്ചില്‍ പുറത്തായി. എങ്കിലും അത്തരം ഇന്നിംഗ്സുകളാണ് വേണ്ടിയിരുന്നതെന്നും രോഹിത് പറഞ്ഞു,
ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 109 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയ 197 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സിലും തിളങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യ 167 റണ്‍സിന് ഓള്‍ ഔട്ടായപ്പള്‍ വിജയലക്ഷ്യമായ 76 റണ്‍സ് ഓസീസ് മൂന്നാം ദിനം ആദ്യ സെഷനില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.