പുളിയാർമല മന്തപ്പ മെമ്മോറിയൽ ഗവ.: യു.പി സ്ക്കൂൾ 67- മത് വാർഷികാഘോഷവും വിരമിക്കുന്ന ജയശ്രീ ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും നടന്നു. ആഘോഷ പരിപാടി കൽപ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ അജിത.കെ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ – കലാകായിക സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ സി.കെ ശിവരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈത്തിരി എ ഇ ഒ വി.മോഹനൻ ടീച്ചറെ ആദരിച്ചു. പിടിഎ, അധ്യാപകർ ഉപഹാര സമർപ്പണം നടത്തി. കൗൺസിലർമാരായ കെ.കെ വത്സല ,പുഷ്പ പി.ടി.എ പ്രസിഡൻ്റ് സുമതി എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് രുഗ്മിണി ടീച്ചർ റിപ്പോർട്ട് അവതരണം നടത്തി. സജീഷ് സാർ സ്വാഗതവും ലിനേഷ് കുമാർ നന്ദിയും പറഞ്ഞു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







