കൽപ്പറ്റ: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാർക്ക് നേരെ നടന്ന ആർഎസ്എസിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കൽപ്പറ്റ ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, അർജ്ജുൻ ഗോപാൽ, ജോബിസൺ ജെയിംസ്, ബിനീഷ് മാധവ്, സാന്ദ്ര രവീന്ദ്രൻ, റാഫിൽ, ഷംലാസ്, മെഹബൂബ് എന്നിവർ സംസാരിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







