വയനാട് ചുരത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം.
വിശേഷ ദിവസങ്ങളിലും നിയന്ത്രണം ബാധകമാണ്.
ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 3 മുതൽ രാത്രി 9 വരെയാണ് നിയന്ത്രണം.
തിങ്കളാഴ്ച രാവിലെ 7 മണി മുതൽ രാവിലെ 9 വരെയും ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും.
മൾട്ടി ആക്സിൽ വാഹനങ്ങൾക്കും നിർമ്മാണ സാമഗ്രികൾ കൊണ്ട് വരുന്ന ടിപ്പർ ടോറസ് എന്നിവക്കുമാണ് നിയന്ത്രണം.
കോഴിക്കോട്, വയനാട് കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







