മാതാവും പിതാവും നഷ്ടമായി ഒറ്റക്കായിപ്പോയ ‘രഘു’ എന്ന ആനക്കുട്ടിയും ബൊമ്മൻ- ബെല്ലി ദമ്പതികളും തമ്മിലെ ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ‘ദി എലിഫന്റ് വിസ്പറേഴ്സ്’ന് ഓസ്കർ പുരസ്കാരം. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ എത്തുന്നത്.
കാർതികി ഗൊൺസാലസ് സംവിധാനം ചെയ്ത ചിത്രം ഡോക്യുമെന്ററി ഷോർട് വിഭാഗത്തിലാണ് 95ാം ഓസ്കർ വേദിയിൽ പുരസ്കാരം സ്വന്തമാക്കിയത്.
മനുഷ്യരും മൃഗങ്ങളും തമ്മിൽ അധികമാരും പകർത്താതെ പോയ പാരസ്പര്യം പങ്കുവെക്കുന്ന ചിത്രം തമിഴ്നാട്ടിലെ മുതുമല ദേശീയ പാർക്കിൽ വെച്ചാണ് ചിത്രീകരിച്ചത്. അനാഥരായി പോയ ആനക്കുഞ്ഞുങ്ങളുടെ കാവൽക്കാരായി അവർക്കൊപ്പം കഴിഞ്ഞ ദമ്പതികളുടെ ഹൃദയസ്പർശിയായ ജീവിതകഥയാണിത്.
കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാല്‍പ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.








